കരിപ്പൂർ: എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ മലബാർ െഡവലപ്മെൻറ് ഫോറം (എം.ഡി.എഫ്) പ്രശസ്തിപത്രവും ഓണക്കോടിയും നൽകി ആദരിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന പരിപാടി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ കെ.സി. ഷീബ ഉദ്ഘാടനം ചെയ്തു. എം.ഡി.എഫ് പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ജോയ് ജോസഫ്, കൊണ്ടോട്ടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് റാഫി, കൗൺസിലർ പി. അബ്ദുറഹ്മാൻ, എയർഇന്ത്യ ക്രൈസിസ് മാനേജ്മെൻറ് മേധാവി സചിൻ യാദവ്, സക്കീർ ഹുസൈൻ, ആസ്ലെ ബുത്തലോ, ജാസർ കോട്ട, അസീസ് ബാവ, ഷൈഖ് ഷാഹിദ്, ഹാഷിം കടക്കലകം, അഡ്വ. പ്രദീപ് കുമാർ, ഖാദർ കൊടുവള്ളി, ഷാഫി ചേലമ്പ്ര, സി.എൻ. അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.