Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടുകാരെയും...

നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി നാലു വയസ്സുകാരിയുടെ കുസൃതി

text_fields
bookmark_border
നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി നാലു വയസ്സുകാരിയുടെ കുസൃതി
cancel

ത​ച്ച​നാ​ട്ടു​ക​ര: നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും വ​ല​ച്ച് നാ​ലു വ​യ​സ്സു​കാ​രി​യു​ടെ കു​സൃ​തി. പൂ​വ​ത്താ​ണി​ക്ക​ടു​ത്ത് ബി​ടാ​ത്തി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന നാ​ലു​വ​യ​സ്സു​കാ​രി​യെ കാ​ണ്മാ​നി​ല്ല എ​ന്ന വാ​ർ​ത്ത കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്ന​ത്. കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നാ​ട്ടു​കാ​ർ നാ​ലു​പാ​ടും പ​ര​ക്കം​പാ​ഞ്ഞു. വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ജാ​ഗ്ര​തി​യി​ലാ​യി.

ഇ​തി​നി​ടെ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഇ​തേ​സ​മ​യം പു​റ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ല്ലാം ക​ണ്ട്​ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു കു​രു​ന്ന്​ കു​സൃ​തി. പൊ​ലീ​സി​നെ ക​ണ്ട​തോ​​ടെ 'എ​ന്നെ പൊ​ലീ​സ്​ പി​ടി​ക്കാ​ൻ വ​രു​ന്നേ' എ​ന്ന് പ​റ​ഞ്ഞ് ഒ​റ്റ​ക്ക​ര​ച്ചി​ൽ. ഇ​തോ​ടെ​യാ​ണ്​ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ങ്ങ​ളെ ആ​ധി​യി​ലാ​ക്കി​യ കു​ട്ടി​ക്കു​റു​മ്പി​യെ ക​ണ്ട്​ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ദീ​ർ​ഘ​നി​ശ്വാ​സം വി​ട്ട​ത്.

സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷം കൂ​ട്ട​ച്ചി​രി​ക്ക്​ വ​ഴി​മാ​റി. വീ​ട്ടി​ലെ ക​ട്ടി​ലു​ക​ൾ​ക്കി​ട​യി​ലെ പ​ഴു​തി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഈ ​കു​സൃ​തി​ക്കു​ട്ടി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​ന്താ​യാ​ലും ഒ​റ്റ ഒ​ളി​ച്ചി​രു​പ്പി​ന്​ നാ​ടി​നെ മു​ഴു​വ​ൻ മു​ൾ​മു​ന​യി​ലാ​ക്കി​യ കു​​റു​മ്പി​യോ​ട്​ 'ഇ​ങ്ങ​നെ​യൊ​ന്നും മേ​ലി​ൽ ചെ​യ്യ​ല്ലേ' എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ നാ​ട്ടു​കാ​ർ മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naughty Childpolice
News Summary - hide and seek game of a four year old girl
Next Story