Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​റ​ണ്ട്പെ​ട്ടി...

ക​റ​ണ്ട്പെ​ട്ടി അം​ഗ​ൻ​വാ​ടി​ക്ക് സ്വ​ന്തം കെ​ട്ടി​ടം

text_fields
bookmark_border
ക​റ​ണ്ട്പെ​ട്ടി അം​ഗ​ൻ​വാ​ടി​ക്ക് സ്വ​ന്തം കെ​ട്ടി​ടം
cancel
camera_alt

ക​ന്മ​നം ക​റ​ണ്ട്പെ​ട്ടി അം​ഗ​ൻ​വാ​ടി കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ൽ​പ​ക​ഞ്ചേ​രി: വ​ള​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് കു​ത്തു​ക​ല്ലി​ന് സ​മീ​പം വാ​ട​ക മു​റി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ന്മ​നം ക​റ​ണ്ട്പെ​ട്ടി അം​ഗ​ൻ​വാ​ടി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മാ​യി. സി.​പി.​എം വ​ള​വ​ന്നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വി. ​പ്രേം​കു​മാ​ർ ര​ണ്ടു​വ​ർ​ഷം മു​മ്പ് മ​ക​ൻ പ്ര​ജോ​ഷി​ന്റെ വി​വാ​ഹ​വേ​ള​യി​ലാ​ണ് കെ​ട്ടി​ട​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി വ​ള​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. ചാ​ല​മ്പാ​ട്ട് അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി വ​ഴി​ക്കു​ള്ള സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി. ഈ ​ഭൂ​മി​യി​ലാ​ണ് താ​നൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന് വെ​ള്ളി​യോ​ട്ട് കു​ട്ടി നാ​രാ​യ​ണ​ൻ സ്മാ​ര​ക മ​ന്ദി​രം എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് കെ. ​സ​ൽ​മ​ത്ത് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ന​ജ്മ​ത്ത്, പി.​സി. അ​ഷ്‌​റ​ഫ്‌, എ.​കെ. മു​ജീ​ബ് റ​ഹ്‌​മാ​ൻ, വി.​പി. ഖൈ​റു​ന്നീ​സ, പി.​സി. ക​ബീ​ർ ബാ​ബു, എ. ​മു​സ്ത​ഫ ഹാ​ജി, വി. ​പ്രേം​കു​മാ​ർ, സി. ​അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി, സി.​പി. മു​ഹ​മ്മ​ദ്‌, സ​ബീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ടി.​കെ. ന​സീ​ജ സ്വാ​ഗ​ത​വും അം​ഗ​ൻ​വാ​ടി അ​ധ‍്യാ​പി​ക പു​ഷ്പ​ല​ത ന​ന്ദി​യും പ​റ​ഞ്ഞു.

അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം

ക​ൽ​പ​ക​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​റ​വ​ന്നൂ​ർ, പ​ന്താ​വൂ​ർ അം​ഗ​ൻ​വാ​ടി​ക​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ടി​യാ​ട്ടി​ൽ ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​താ​യി ചേ​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​വും സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. ടി. ​ബീ​രാ​ൻ​കു​ട്ടി, കെ. ​അ​ലി, എ. ​മു​ഹ​മ്മ​ദാ​ലി, പി.​വി. സ​മീ​ർ, എ​ൻ.​കെ. മു​ഹ​മ്മ​ദ്, എ​ൻ.​കെ. ഹൈ​ദ്ര​സ് കു​ട്ടി, പി. ​മ​ര​ക്കാ​ർ, പി. ​ബാ​വ, അ​ധ‍്യാ​പ​ക​രാ​യ കെ.​പി. ഗീ​ത, എ. ​ച​ന്ദ്ര​വ​തി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കാ​ര​ത്തൂ​ർ: പൊ​യി​ലി​ശ്ശേ​രി 93ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം തൃ​പ്ര​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. അ​ബ്ദു​ൽ ഫു​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മോ​നു​ട്ടി പൊ​യി​ലി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. കു​മാ​ർ, പി. ​ന​ന്ദി​നി, കെ.​പി. ജു​മൈ​ലി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​ര​ങ്കോ​ട്: ക​ഥ​യും പാ​ട്ടും ക​ളി​ക​ളു​മാ​യി ‘ചി​രി​കി​ലു​ക്കം’ എ​ന്ന പേ​രി​ൽ പ​ല്ലാ​ർ വൈ​ര​ങ്കോ​ട് 137ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി​യു​ടെ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​വി. റം​ഷീ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​നാ​വാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​പ്പോ​ർ​ട്ടി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. ഗ​ഫൂ​ർ, കെ.​പി. സ​മീ​ന, എ.​പി. ജം​ഷീ​ന, അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രാ​യ എ. ​ബി​ന്ദു, സി. ​സു​ലൈ​ഖ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karandpetti Anganwadibuilding.
News Summary - Karandpetti Anganwadi has its own building.
Next Story