തെരുവുനായ് ആക്രമണം: അഞ്ച് പേര്‍ക്ക് പരിക്ക്
text_fieldsകല്പകഞ്ചേരി: തുവ്വക്കാടും ചെറിയമുണ്ടത്തും തെരുവുനായുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. തുവ്വക്കാട് നെല്ലാംപറമ്പ് സ്വദേശിയായ 12 വയസുകാരനുള്‍പ്പെടെ സാരമായി മുറിവേറ്റു. പരിക്കേറ്റവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. തുവ്വക്കാട് നെല്ലാംപറമ്പ്, ചെറിയമുണ്ടം എന്നീ പ്രദേശങ്ങളിലാണ് തെരുവു നായുടെ ആക്രമണമുണ്ടായത്.
പന്ത്രണ്ടുകാരന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കടിയേറ്റത്. ശേഷം നായ് വഴിയാത്രക്കാരെയും ആക്രമിച്ചു. പലര്‍ക്കും മുഖത്തുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ സാരമായി മുറിവേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ തിരൂര്‍ ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. മൂന്ന് മാസം മുമ്പും പ്രദേശത്ത് തെരുവു നായുടെ ആക്രമണത്തില്‍ മറ്റൊരു ബാലന് പരിക്കേറ്റിരുന്നു.

