അക്ഷരമുറ്റത്ത് നാലര പതിറ്റാണ്ടിനുശേഷം അവർ കണ്ടുമുട്ടി
text_fieldsകൽപകഞ്ചേരി: 45 വർഷങ്ങൾക്കുശേഷം സഹപാഠികൾ ഒത്തുകൂടി. കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1979-80 കാലഘട്ടത്തിൽ പത്താം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടിയത്. ഇതിൽ ബഹുഭൂരിപക്ഷം ആളുകളും സ്കൂൾ വിട്ടതിനുശേഷം ആദ്യമായി കാണുകയായിരുന്നു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇവർ കുറേ സമയം പഴയ പത്താംതരം വിദ്യാർഥികളായി മാറിയപ്പോൾ പഴയകാല സ്മൃതികളുടെയും അനുഭവങ്ങളുടെയും കുത്തൊഴുക്കായി മാറി. ബ്ലോസത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗഹൃദസംഗമവും ഓണാഘോഷപരിപാടികളും അക്കാലത്തെ കെമിസ്ട്രി അധ്യാപകനും മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാര ജേതാവുമായ ഹംസ മാസ്റ്റർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പ്രഫ. പാറയിൽ മൊയ്തീൻകുട്ടി, എ.പി. ആസാദ്, എ.പി. മുസ്തഫ, പി.കെ. അബ്ദുല്ലക്കുട്ടി, റാഫി, പി. ബഷീർ, പി.എസ്. മുഹമ്മദ്, എം.പി. വേണുഗോപാൽ, കെ.എം. ചേക്കുട്ടി ഹാജി, എം.ടി. സീനത്ത്, വി. രമണി, മിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

