നൂറോളം മഹല്ലുകളിൽ ഖാദിയായി സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു
text_fieldsഖാദിയായി ചുമതലയേറ്റ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കെ.കെ.എസ്. തങ്ങൾ സ്ഥാനവസ്ത്രം അണിയിക്കുന്നു
കൽപകഞ്ചേരി: വളവന്നൂർ, വളാഞ്ചേരി മേഖലകളിലെ നൂറോളം മഹല്ലുകളിലെ ഖാദിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന ഖാദി സ്ഥാനത്തേക്കാണ് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റത്.
പുത്തനത്താണി ഐറിസ് ഓഡിറ്റോറിയത്തിൽ നടന്ന മഹല്ല് ഭാരവാഹികളുടെ നേതൃ സംഗമത്തിൽ സ്ഥാനാരോഹണച്ചടങ്ങ് സമസ്ത സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ.കെ.എസ്. തങ്ങൾ അധ്യക്ഷനായി. സമസ്ത മുശാവറ അംഗം ആദ്രശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. ചടങ്ങിൽ വിവിധ മഹല്ല് ജമാഅത്ത് പ്രതിനിധികൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഖാദിയായി 'ബൈഅത്ത്' ചെയ്തു.
ആതവനാട്, മാറാക്കര, വളാഞ്ചേരി, ഇരിമ്പിളിയം, കുറ്റിപ്പുറം, എടയൂർ, കൽപകഞ്ചേരി, തിരുനാവായ, വളവന്നൂർ, ചെറിയമുണ്ടം, പുറത്തൂർ, കോട്ടക്കൽ പഞ്ചായത്തുകളിലെ വിവിധ മഹല്ലുകളിലാണ് തങ്ങൾ ഇതോടെ ഖാദിയായി ചുമതലയേറ്റത്. സമസ്ത പോഷക ഘടകങ്ങളുടെ നേതാക്കളും മഹല്ല് ഭാരവാഹികളും സംബന്ധിച്ചു.