Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightഡോ. ​സി. മു​ഹ​മ്മ​ദ്...

ഡോ. ​സി. മു​ഹ​മ്മ​ദ് റാ​ഫി​ക്ക് എ​ൻ.​എ​സ്.​എ​സ് അ​വാ​ർ​ഡ്

text_fields
bookmark_border
Dr. C. Mohammed Rafi
cancel
camera_alt

ഡോ. ​സി. മു​ഹ​മ്മ​ദ് റാ​ഫി

ക​ൽ​പ​ക​ഞ്ചേ​രി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഓ​ൺ​ലൈ​ൻ, ഓ​ഫ്​​ലൈ​ൻ രം​ഗ​ങ്ങ​ളി​ലെ സേ​വ​ന മി​ക​വി​ന് സം​സ്ഥാ​ന​ത്തെ മി​ക​ച്ച എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ, മി​ക​ച്ച യൂ​നി​റ്റ് എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് വ​ള​വ​ന്നൂ​ർ അ​ൻ​സാ​ർ അ​റ​ബി​ക് കോ​ള​ജ് എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​സി. മു​ഹ​മ്മ​ദ് റാ​ഫി​യും 177 ന​മ്പ​ർ യൂ​നി​റ്റും അ​ർ​ഹ​രാ​യി.

പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഭാ​ഗ​മാ​യി വ​ള​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലും തി​രൂ​ർ ന​ഗ​ര​സ​ഭ​യി​ലു​മാ​യി നി​ർ​മി​ച്ച ര​ണ്ട് വീ​ടു​ക​ൾ, പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്വ​ച്ഛ്​ ഭാ​ര​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വ്, ഗാ​ന്ധി @ 150 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കോ​വി​ഡ് മ​ഹാ​മാ​രി പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ലെ വ​ള​ൻ​റ​റി സേ​വ​ന​ങ്ങ​ൾ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ്.

ഡോ. ​മു​ഹ​മ​ദ് റാ​ഫി പ​ത്ത്​ വ​ർ​ഷ​മാ​യി പ്രോ​ഗ്രാം ഓ​ഫി​സ​റാ​ണ്. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി എ​ൻ.​എ​സ്.​എ​സ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും അ​റ​ബി വി​ഭാ​ഗ​ത്തി​ൽ റി​സ​ർ​ച് ഗൈ​ഡു​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​റിെൻറ സ്വ​ച്ഛ്​ ഭാ​ര​ത് അ​വാ​ർ​ഡ്​ നേ​ടി​യി​രു​ന്നു. ഭാ​ര്യ: ഷ​മീ​റ നാ​ല​ക​ത്ത്. മ​ക്ക​ൾ: ദി​ൽ​ഫ, രി​ഫ്ദ, അ​ഹ്‌​മ​ദ് സൈ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSS awardDrC Mohammed Rafi
News Summary - NSS award to Dr. C.Mohammed Rafi
Next Story