Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightക​ടു​ങ്ങാ​ത്തു​കു​ണ്ട്...

ക​ടു​ങ്ങാ​ത്തു​കു​ണ്ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ന് സ്ഥ​ലം​മാ​റ്റം

text_fields
bookmark_border
ക​ടു​ങ്ങാ​ത്തു​കു​ണ്ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ന് സ്ഥ​ലം​മാ​റ്റം
cancel
camera_alt

വ​ള​വ​ന്നൂ​ർ ബാ​ഫ​ഖി യ​തീം​ഖാ​ന കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ടു​ങ്ങാ​ത്തു​കു​ണ്ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സ്

ക​ൽ​പ​ക​ഞ്ചേ​രി: വ​ള​വ​ന്നൂ​ർ ബാ​ഫ​ഖി യ​തീം​ഖാ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ടു​ങ്ങാ​ത്തു​കു​ണ്ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്നു. കു​റു​ക റോ​ഡി​ലെ മു​ണ്ട​ൻ​ചി​റ സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ന് സ​മീ​പ​െ​ത്ത വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ഓ​ഫി​സ് മാ​റു​ന്ന​ത്.

ക​ടു​ങ്ങാ​ത്തു​കു​ണ്ട് കു​റു​ക റോ​ഡി​ൽ മു​മ്പ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡി​സം​ബ​റോ​ടെ ഓ​ഫി​സി​ന് ന​ൽ​കി​യ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ൽ വി​വി​ധ ഓ​ഫി​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വാ​ട​ക​ക്ക​രാ​ർ പു​തു​ക്കി ന​ൽ​കാ​ത്ത​തെ​ന്ന് യ​തീം​ഖാ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ക​ടു​ങ്ങാ​ത്തു​കു​ണ്ട് സ​ബ് സ്റ്റേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ഓ​ഫി​സ് നി​ർ​മി​ക്കാ​ൻ സ്ഥ​ല​സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ത​ട​സ്സ​മാ​കു​ക​യാ​ണ്.

പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ക​ൽ​പ​ക​ഞ്ചേ​രി, കു​റു​ക്കോ​ൾ ഭാ​ഗ​ത്തു​നി​ന്ന് വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​നും മ​റ്റ് അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി വ​രു​ന്ന​വ​ർ ര​ണ്ട് ബ​സ് ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kseb officekadungathukundu
News Summary - kseb office in kadungathukundu
Next Story