Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightഒ​മ്പ​താം ക്ലാ​സ്...

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി പീ​ഡി​പ്പി​ച്ച കേസിൽ മുഖ്യപ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
kalpakanchery rape accused iqbal,ashiq
cancel

ക​ൽ​പ​ക​ഞ്ചേ​രി: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ പി​ടി​യി​ൽ. വ​ള​വ​ന്നൂ​ർ പൂ​ന്തോ​ട്ട​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ ആ​റ്റു​പു​റ​ത്ത് മു​ഹ​മ്മ​ദ്‌ ഇ​ഖ്‌​ബാ​ൽ (27), പ​ര​പ്പി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ക് (28) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​ക​ഞ്ചേ​രി സി.​ഐ എം.​ബി. റി​യാ​സ് രാ​ജ​യും സം​ഘ​വും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് ദു​ബൈ​യി​ലേ​ക്കും ക​ട​ന്ന ഇ​വ​രെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സി.​ഐ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ക​ണ്ടെ​ത്തി ത​ന്ത്ര​പ​ര​മാ​യി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ കേ​സി​ൽ എ​ട്ട്​ പേ​ർ അ​റ​സ്​​റ്റി​ലാ​യി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ മ​ണി​ക​ണ്​​ഠ​ൻ, എ.​എ​സ്.​ഐ സി. ​ര​വി, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സ​ർ പി. ​സ​ജു​കു​മാ​ർ, പി. ​ഷാ​ജു, സി.​പി.​ഒ ശൈ​ലേ​ഷ്, ഡ​ബ്ലി​യു സി.​പി.​ഒ എം.​എ. ര​ജി​ത, നീ​ന, സി.​പി.​ഒ​മാ​രാ​യ സോ​ജി, ജോ​ൺ​സ​ൺ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:kalpakanchery rape arrest 
News Summary - kalpakanchery rape case; main accuse arrested
Next Story