Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightകൽപകഞ്ചേരിയിൽ...

കൽപകഞ്ചേരിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി; നടുറോഡിൽ വൻ ഗർത്തം

text_fields
bookmark_border
കൽപകഞ്ചേരിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി; നടുറോഡിൽ വൻ ഗർത്തം
cancel

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി-​വൈ​ല​ത്തൂ​ർ റോ​ഡി​ലെ ക​ൽ​പ​ക​ഞ്ചേ​രി അ​ങ്ങാ​ടി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ പൊ​ട്ടി റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച 12.30 നാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. ഒ​ന്ന​ര മീ​റ്റ​ർ ആ​ഴ​വും വ്യാ​സ​വു​മു​ള്ള ഒ​രു ഗ​ർ​ത്ത​വും ഒ​രു മീ​റ്റ​ർ ആ​ഴ​വും വ്യാ​സ​വു​മു​ള്ള ഗ​ർ​ത്ത​വു​മാ​ണ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ പ​ര​ന്നൊ​ഴു​കി. 60 മീ​റ്റ​റോ​ളം റോ​ഡി​ന്റെ ടാ​റി​ങും അ​ട​ർ​ന്നു പൊ​ങ്ങി​യി​ട്ടു​ണ്ട്.

കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി അ​ഞ്ച് കോ​ടി 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് അ​ത്യാ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച റോ​ഡ് ഫെ​ബ്രു​വ​രി 17നാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് ന​വീ​ക​ര​ണം ഏ​റെ വൈ​കി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് റോ​ഡ് വീ​ണ്ടും ത​ക​ർ​ന്ന​ത്. അ​ശാ​സ്ത്രീ​യ രീ​തി​യി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ എ​യ​ർ​വാ​ൾ​വ് സ്ഥാ​പി​ക്കാ​ത്ത​തു​മാ​ണ് തു​ട​ർ​ച്ച​യാ​യി ഈ ​റോ​ഡി​ൽ പൈ​പ്പ് ലൈ​ൻ പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ക​ൽ​പ​ക​ഞ്ചേ​രി അ​ങ്ങാ​ടി​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RoadHolePipe line
News Summary - Huge hole in the middle of the road
Next Story