ആശുപത്രി ജീവനക്കാരെ മർദിച്ച് മുങ്ങിയ പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കൽപകഞ്ചേരി: പുത്തനത്താണി സുപ്രിയ ഹോസ്പിറ്റലിൽ അതിക്രമം നടത്തി ഒളിവിൽ പോയ പ്രതികൾ പിടിയിൽ. കൽപ്പകഞ്ചേരി കല്ലിങ്ങൽ സ്വദേശികളായ നെടുംതൊടി ശിവരാജ് (25), നായരുപടിക്കൽ വിൻഷാന്ത് (30), കാടാമ്പുഴ ജാറത്തിങ്കൽ സ്വദേശി പള്ളത്ത് വിജു (31), കൽപ്പകഞ്ചേരി തണ്ണീർച്ചാൽ സ്വദേശി വാക്കപ്പറമ്പിൽ റിംഷാദ് (26) എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്.
നവംബർ 22ന് വൈകുന്നേരം ആറിനാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ യുവാവുമായി എത്തിയ അഞ്ചംഗ സംഘം ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുയുമായിരുന്നു. ആശുപത്രി ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഇതിന് ശേഷം പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. സി.ഐ. എം.ബി. റിയാസ് രാജ, എസ്.ഐ. ബി. പ്രദീപ് കുമാർ, അഡീഷണൽ എസ്.ഐമാരായ പി. ചന്ദ്രൻ, എം. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ രവി, സി.പി.ഒമാരയ ശൈലേഷ്, ശരത്ത് നാഥ്, ഡബ്ല്യു.സി.പി.ഒമാരായ നിത, രജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു

