Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിലെ പ്രതിക്ക് വീണ്ടും കഠിനതടവ്
text_fieldsbookmark_border
കൽപകഞ്ചേരി: 16 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു. ഇരിങ്ങാവൂർ അസ്ഹരിപ്പാറ സ്വദേശി പടിക്കപ്പറമ്പിൽ മുഹമ്മദ് ബഷീറിനെയാണ് (40) 26 വർഷം കഠിന തടവിനും 65,000 രൂപ പിഴക്കും തിരൂർ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പ്രതി സമാനമായ മറ്റൊരു കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ്. കല്പകഞ്ചേരി എസ്.ഐ ആയിരുന്ന എസ്.കെ. പ്രിയനായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

