മലബാർ സമര സ്മരണകളുമായി യൂത്ത് ലീഗ് സംഗമം
text_fieldsചിങ്കക്കല്ലിൽ നടന്ന യൂത്ത് ലീഗ് സംഗമം മുസ്തഫ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
കാളികാവ്: മലബാർ സമരത്തിെൻറ സ്മരണകളുണർത്തുന്ന ചോക്കാട് ചിങ്കക്കല്ലിൽ വണ്ടൂർ മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകർ ഒത്തുകൂടി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒളിവിൽ താമസിച്ച സ്ഥലത്താണ് പ്രവർത്തകർ ഒരുമിച്ചുകൂടിയത്. കല്ലാമൂലയിൽനിന്ന് പി. ഖാലിദ് യാത്രക്ക് തുടക്കം കുറിച്ച് സംസാരിച്ചു.
സംഗമം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു. കെ. ഫസൽ ഹഖ് മാസ്റ്റർ, ജില്ല യൂത്ത് ലീഗ് സെക്രട്ടറി നിസാജ് എടപ്പറ്റ, എം.ടി അലി നൗഷാദ്, യാസർ കൂരിപ്പൊയിൽ, കുണ്ടുപറമ്പിൽ മുഹമ്മദലി, എ. ഹസ്കർ, അഡ്വ. ഷബീബ് റഹ്മാൻ, അഷ്ഹദ് മമ്പാടൻ, കുഞ്ഞാണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

