
യുവാവ് വാഹനത്തിൽ വെന്തുമരിച്ച സംഭവം: ഞെട്ടൽ മാറാതെ നാട്
text_fieldsകാളികാവ് (മലപ്പുറം): പുല്ലങ്കോട് വെടിവെച്ച പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന വാനിൽ തീപിടിച്ച് യുവാവ് മരിച്ച സംഭവം നാടിനെ നടുക്കി. സ്രാമ്പിക്കല്ലിലെ കണ്ണിയൻ ശാഫിയാണ് അപകടത്തിൽ മരിച്ചത്. അപകട വാർത്തയറിഞ്ഞയുടൻ പുല്ലങ്കോട്, ഉദരംപൊയിൽ, കാളികാവ് ഭാഗങ്ങളിൽ നിന്ന് ആളുകൾ അപകടസ്ഥലത്തേക്ക് ഇരച്ചെത്തി .
അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാട്ടിൽ ചെറിയ ബിസിനസ് ചെയ്തിരുന്ന ഷാഫി മൂന്ന് മാസം യു.എ.ഇ യിൽ സന്ദർശനത്തിന് പോയി രണ്ടാഴ്ച മുമ്പാണ് മടങ്ങിയെത്തിയത്.
വ്യാഴാഴ്ചയാണ് ക്വാറൻറീൻ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജ്യേഷ്ഠ സഹോദരൻ അലിയുടെ മകളുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കേ അതിെൻറ തിരക്കിലായിരുന്നു.
െവള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. സ്രാമ്പിക്കല്ലില്നിന്ന് കാളികാവിലേക്ക് പോകുംവഴിയാണ് വാനിന് തീപിടിച്ചത്. വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തീ ആളിപ്പടർന്ന ശേഷമാണ് പ്രദേശവാസികള്‍ അപകടമറിയുന്നത്. തുടര്‍ന്ന് കാളികാവ് പൊലീസിനെയും തിരുവാലി ഫയര്‍ ആൻഡ് െറസ്ക്യൂ ടീമിനെയും വിവരമറിയിച്ചു. കാളികാവ് സി.ഐ പി. ജ്യോതീന്ദ്രകുമാറും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
