Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightകാളികാവിൽ...

കാളികാവിൽ കള്ളത്തോക്കുമായി വീണ്ടും യുവാവ് പിടിയിൽ

text_fields
bookmark_border
കാളികാവിൽ കള്ളത്തോക്കുമായി വീണ്ടും യുവാവ് പിടിയിൽ
cancel

കാ​ളി​കാ​വ്: ക​ള്ള​ത്തോ​ക്കു​മാ​യി മ​റ്റൊ​രു യു​വാ​വു​കൂ​ടി കാ​ളി​കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ചോ​ക്കാ​ട് ക​ല്ലാ​മൂ​ല സ്വ​ദേ​ശി കി​ഴ​ക്ക​ഞ്ചാ​ലി​ൽ ജൈ​സ​ൽ മോ​നെ​യാ​ണ് (34) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജൈ​സ​ലി​ന്റെ വീ​ട്ടി​ൽ​നി​ന്ന് തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജൈ​സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്ക് കൈ​വ​ശം വെ​ച്ച​തി​ന് ആ​യു​ധ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​മൂ​ല സ്വ​ദേ​ശി​യാ​യ കു​ന്ന​ത്ത് ജ​രീ​റി​നെ ചി​ങ്ക​ക്ക​ല്ല് മ​ല​വാ​ര​ത്തി​ലെ കൃ​ഷി​സ്ഥ​ല​ത്തു​വെ​ച്ച് ക​ള്ള​ത്തോ​ക്ക്, തി​ര​ക​ൾ, വെ​ടി​മ​രു​ന്ന്, മാ​ൻ​കൊ​മ്പു​ക​ൾ എ​ന്നി​വ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ​യാ​ണ് ര​ണ്ടാ​മ​ത്തെ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ലും പ​രി​ശോ​ധ​ന​യും ന​ട​ത്തി​വ​രു​ക​യാ​ണ്. കാ​ളി​കാ​വ് സി.​ഐ എം. ​ശ​ശി​ധ​ര​ൻ പി​ള്ള, എ.​എ​സ്.​ഐ സാ​ബി​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജൈ​സ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalikavufake gun
News Summary - Young man arrested again with fake gun in Kalikavu
Next Story