ഫുട്ബാൾ ആവേശത്തിൽ മലയോര മേഖല
text_fieldsകാളികാവ് ആമപ്പൊയിലിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ
കാളികാവ്: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മലയോര മേഖലയിൽ ഫുട്ബാൾ ആവേശം ഇരട്ടിയിൽ. ടൗണുകളും നാട്ടിൻപുറങ്ങളും കൊടിതോരണങ്ങളും കട്ടൗട്ടുകളുംകൊണ്ട് നിറഞ്ഞു. ഗ്രാമങ്ങളിൽ ബിഗ് സ്ക്രീനിൽ കളി കാണാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി.
അർജന്റീന-ബ്രസീൽ ഫാൻസുകളാണ് നാട് കീഴടക്കിയിട്ടുള്ളത്. മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കട്ടൗട്ടുകൾ കഴിഞ്ഞ ദിവസം ആമപ്പൊയിലിൽ സ്ഥാപിച്ചിട്ടുണ്ട്. സ്പെയിൻ, പോർചുഗൽ, ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ ടീമുകൾക്കും ഏറെ ആരാധകർ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

