Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightഏ​ഷ്യ ബു​ക്ക് ഓ​ഫ്...

ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ലും വൈ​ഷ്ണ​വ്​

text_fields
bookmark_border
ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ലും വൈ​ഷ്ണ​വ്​
cancel

കാ​ളി​കാ​വ്: സ്​​റ്റെ​ൻ​സി​ൽ ആ​ർ​ട്ടി​ൽ മി​ക​വ് തെ​ളി​യി​ച്ച വൈ​ഷ്ണ​വ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ലും ഇ​ടം നേ​ടി. മോ​ഹ​ൻ​ലാ​ലി​െൻറ വി​വി​ധ ഭാ​വ​ങ്ങ​ളി​ലു​ള്ള നൂ​റോ​ളം ചി​ത്ര​ങ്ങ​ൾ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ഇ​രു​ക​ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് വ​ര​ച്ചു തീ​ർ​ത്ത​ത​യോ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്.

കാ​ളി​കാ​വി​ലെ സ്വ​ർ​ണ പ​ണി​ക്കാ​ര​ൻ വീ​ത​ന​ശ്ശേ​രി ഗോ​പി​യു​ടെ മ​ക​നാ​ണ്. സി​നി​മാ​ന​ട​ൻ​മാ​ർ, സെ​ലി​ബ്രി​റ്റി​ക​ൾ, രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ഇ​തി​ന​കം ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​കൃ​തി​യേ​യും മ​നു​ഷ്യ​നെ​യും ക​ട​ലാ​സി​ൽ ആ​വാ​ഹി​ച്ച് വൈ​ഷ്ണ​വ് തീ​ർ​ത്ത ചി​ത്ര​ങ്ങ​ൾ ഏ​റെ പ്ര​ശം​സ നേ​ടി​യ​താ​ണ്.

മ​ല​പ്പു​റം മ​ഹ്ദി​ൻ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalikavuasia book of records
Next Story