Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightബൈക്കിൽ പന്നിക്കൂട്ടം...

ബൈക്കിൽ പന്നിക്കൂട്ടം ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ബൈക്കിൽ പന്നിക്കൂട്ടം ഇടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel

കാ​ളി​കാ​വ്: ബൈ​ക്കി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാ​ളി​യേ​ക്ക​ൽ ഉ​ര​ലം​മ​ട​ക്ക​ലി​ലെ പി​ലാ​ക്ക​ൽ ഉ​മ്മ​റി​ന്റെ മ​ക​ൻ മി​ദ്‍ലാ​ജ് (25), ക​രു​വാ​ട​ൻ റ​സാ​ഖി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്റ​സ് (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മാ​ളി​യേ​ക്ക​ൽ-​ഉ​ദ​രം​പൊ​യി​ൽ റോ​ഡി​ൽ വെ​ള്ള​പൊ​യി​ലി​ലാ​ണ് രാ​ത്രി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം യു​വാ​ക്ക​ളു​ടെ ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു​പേ​രും റോ​ഡി​ൽ വീ​ണ് ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റു. ര​ണ്ടു​പേ​രെ​യും വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്കി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

മ​ല​യോ​ര​ത്ത് പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണ്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​റ്റ​മ​ണ്ണ​യി​ൽ പ​ന്നി​യെ ത​ട്ടി​മ​റി​ഞ്ഞ് ഓ​ട്ടോ ത​ക​ർ​ന്ന​ത് അ​ടു​ത്തി​ടെ​യാ​ണ്. വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ക​ൽ​പോ​ലും പ​ന്നി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്. പ​ന്നി​ക്കൂ​ട്ടം കു​റു​കെ ചാ​ടി​യാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി ഉ​ണ്ടാ​കു​ന്ന​ത്. പ​ല​രും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalikavuWild BoarBike Accident
News Summary - Two injured As Wild Boar Hits Bike
Next Story