Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightകേ​ളുനാ​യ​ർപ​ടി​യി​ൽ ...

കേ​ളുനാ​യ​ർപ​ടി​യി​ൽ റോ​ഡി​ലി​റ​ങ്ങി കാ​ട്ടാ​ന​ക​ൾ;നാ​ട്ടി​ലി​റ​ങ്ങി​യ ര​ണ്ട് ആ​ന​ക​ളും കൃ​ഷി ന​ശി​പ്പി​ച്ചു

text_fields
bookmark_border
കേ​ളുനാ​യ​ർപ​ടി​യി​ൽ   റോ​ഡി​ലി​റ​ങ്ങി കാ​ട്ടാ​ന​ക​ൾ;നാ​ട്ടി​ലി​റ​ങ്ങി​യ ര​ണ്ട് ആ​ന​ക​ളും കൃ​ഷി ന​ശി​പ്പി​ച്ചു
cancel
camera_alt

ചേ​ന​പ്പാ​ടി​യി​ലെ നെ​ല്ലേ​ങ്ങ​ര അ​പ്പു​വി​ന്റെ പ​ട്ടി​ക്കൂ​ട് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ

കാ​ളി​കാ​വ്: ചോ​ക്കാ​ട് കേ​ളു​നാ​യ​ർ പ​ടി​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​ത് ഭീ​തി പ​ര​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ മ​ല​യോ​ര ഹൈ​വേ​യി​ലേ​ക്കി​റ​ങ്ങി​യ​ത്. ര​ണ്ട് കാ​ട്ടാ​ന​ക​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി​യ​ത്. മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ ന​ട​ന്ന ആ​ന​ക​ൾ ചേ​ന​പ്പാ​ടി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലൂ​ടെ​യാ​ണ് നാ​ട്ടി​ലി​റ​ങ്ങി​യ​ത്. ക​ല്ലാ​മൂ​ല​യു​ടെ​യും കേ​ളു​നാ​യ​ർ​പ​ടി​യു​ടെ​യും ഇ​ട​യി​ലൂ​ടെ​യാ​ണ് മ​ല​യോ​ര ഹൈ​വേ​യി​ൽ ആ​ന​ക​ളി​റ​ങ്ങി​യ​ത്. ചേ​പ്പാ​ടി​യി​ലെ നെ​ല്ലേ​ങ്ങ​ര അ​പ്പു​വി​ന്റെ പ​ട്ടി​ക്കൂ​ട് കാ​ട്ടാ​ന ത​ക​ർ​ത്തു. കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു നാ​യ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പോ​കു​ന്ന വ​ഴി​ക​ളി​ലൂ​ടെ കൃ​ഷി നാ​ശം വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി.

പെ​ട​യ​ന്താ​ൾ പൊ​ട്ടി ഭാ​ഗ​ത്ത് പു​ല​ർ​ച്ചെ ര​ണ്ടി​നാ ആ​ന​യെ ക​ണ്ട​ത്. മാ​ല​ത്ത​ടം എ​സ്റ്റേ​റ്റി​ലൂ​ടെ​യാ​ണ് പെ​ട​യ​ന്താ​ളി​ലേ​ക്ക് കാ​ട്ടാ​ന എ​ത്തി​യ​ത്. ​അ​തി​രാ​വി​ലെ ടാ​പ്പി​ങ്ങി​നെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യി​ലാ​ണ്.

പു​ല​ർ​ച്ചെ ടാ​പ്പി​ങ് ജോ​ലി​ക്ക് പോ​കു​ന്ന​വ​രും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഭീ​തി​യി​ലാ​യി. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ക​ൾ ആ​രം​ഭി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള വൈ​ദ്യു​തി വേ​ലി​ക​ൾ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantsKerala News
News Summary - Wild Elephants on Kelunayarpadi Road; Two Elephants Damage Crops Malayalam Keywords (comma-separated):
Next Story