Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightതണ്ടുകോട് അംഗൻവാടി; ...

തണ്ടുകോട് അംഗൻവാടി; കുട്ടികളെ അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം

text_fields
bookmark_border
തണ്ടുകോട് അംഗൻവാടി;  കുട്ടികളെ അയക്കാതെ  രക്ഷിതാക്കളുടെ പ്രതിഷേധം
cancel
camera_alt

ത​ണ്ടു​കോട് അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ടം

കാ​ളി​കാ​വ്: നി​ർ​മാ​ണം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ത​ണ്ടു​കോ​ട് അം​ഗ​ൻ​വാ​ടി തു​റ​ന്നു​കൊ​ടു​ത്തി​ല്ല. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ൻ​വാ​ടി ബ​ഹി​ഷ്ക​രി​ക്കു​ക​യും ഒ​രു​കു​ട്ടി​യെ​പ്പോ​ലും പ​റ​ഞ്ഞ​യ​ക്കാ​തെ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് ത​ണ്ടു​കോ​ട് അം​ഗ​ൻ​വാ​ടി​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ദു​രി​ത​മാ​യ​ത്. ഇ​തോ​ടെ​യാ​ണ് അം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് കു​ട്ടി​ക​ളെ പ​റ​ഞ്ഞു​വി​ടാ​തെ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​മാ​രം​ഭി​ച്ച​ത്.

പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് ഏ​റെ​യാ​യി. പ്ലം​ബി​ങ് അ​ട​ക്കം ചി​ല പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. അ​വ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ര​ണ്ടു വ​ർ​ഷ​മാ​യി പാ​ത​യോ​ര​ത്തെ ഷ​ട്ട​ർ റൂ​മി​ൽ പൊ​ടി​യും ചൂ​ടും സ​ഹി​ച്ച് ഒ​രു ഒ​റ്റ​മു​റി​യി​ലാ​ണ് 26 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ പ​ഠി​ച്ചി​രു​ന്ന​ത്. അ​ങ്ങാ​ടി​യി​ലെ കോ​ലാ​ഹ​ല​ങ്ങ​ളും പൊ​ടി​യും കാ​ര​ണം കു​ട്ടി​ക​ൾ​ക്ക് അ​ല​ർ​ജി, ത​ല​വേ​ദ​ന, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ൾ പി​ടി​പെ​ടു​ക​യാ​ണ്. ഇ​തു​കാ​ര​ണം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് അം​ഗ​ൻ​വാ​ടി മാ​റ്റു​ന്ന​തു​വ​രെ കു​ട്ടി​ക​ളെ പ​റ​ഞ്ഞു​വി​ടാ​തെ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thandukode Anganwadi
News Summary - Thandukode Anganwadi
Next Story