Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightറിയൽ കേരള സ്റ്റോറി...

റിയൽ കേരള സ്റ്റോറി തങ്ങളുടേതെന്ന് ശ്രീധരൻ

text_fields
bookmark_border
റിയൽ കേരള സ്റ്റോറി തങ്ങളുടേതെന്ന് ശ്രീധരൻ
cancel
camera_alt

ശ്രീ​ധ​ര​ൻ, സു​ബൈ​ദ

കാ​ളി​കാ​വ്: കേ​ര​ള സ്റ്റോ​റി സി​നി​മ​യി​ലൂ​ടെ വി​ദ്വേ​ഷം സ്ക്രീ​നി​ലെ​ത്തു​മ്പോ​ൾ യ​ഥാ​ർ​ഥ കേ​ര​ള സ്റ്റോ​റി​യു​മാ​യി കാ​ളി​കാ​വി​ലെ ശ്രീ​ധ​ര​ൻ രം​ഗ​ത്ത്‌. 2019ൽ ​അ​ട​ക്കാ​കു​ണ്ടി​ൽ മ​രി​ച്ച ത​ന്‍റെ വ​ള​ർ​ത്തു​മ്മ തെ​ന്നാ​ട​ൻ സു​ബൈ​ദ​യെ ഫേ​സ് ബു​ക്കി​ൽ ‘റി​യ​ൽ കേ​ര​ള സ്റ്റോ​റി’​എ​ന്ന ത​ല​ക്കെ​ട്ട് എ​ഴു​തി അ​നു​സ്മ​രി​ച്ചാ​ണ് ശ്രീ​ധ​ര​ൻ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ സ്നേ​ഹ​മ​ന്ത്രം ചൊ​ല്ലു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ശ്രീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​ബൈ​ദ മ​രി​ച്ച സ​മ​യ​ത്തെ പ​ത്ര​വാ​ർ​ത്ത വീ​ണ്ടും എ​ഫ്.​ബി​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തേ മ​ല​പ്പു​റ​ത്തെ​ക്കു​റി​ച്ച് എ​സ്.​എ​ൻ.​ഡി.​പി നേ​താ​വ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​ദ്വേ​ഷ​പ​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​പ്പോ​ഴും മ​റു​പ​ടി​യു​മാ​യി ഉ​മ്മ സു​ബൈ​ദ​യെ​ക്കു​റി​ച്ച കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത് ശ്രീ​ധ​ര​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും പേ​രി​ൽ വി​ദ്വേ​ഷം ച​മ​ക്കു​ന്ന​വ​ർ​ക്കു മു​ന്നി​ൽ മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്റെ ജീ​വി​ത​ക​ഥ​യാ​ണ് അ​ട​ക്കാ​ക്കു​ണ്ടി​ലെ പ​രേ​ത​യാ​യ തെ​ന്നാ​ട​ൻ സു​ബൈ​ദ​യെ​ന്ന മാ​താ​വും അ​വ​രു​ടെ പോ​റ്റു​മ​ക​ൻ ശ്രീ​ധ​ര​നും. 2019ൽ ​ഉ​മ്മ മ​രി​ച്ച​ശേ​ഷം ശ്രീ​ധ​ര​ൻ ഫേ​സ്​​ബു​ക്കി​ലി​ട്ട കു​റി​പ്പ് ഇ​ങ്ങ​നെ: ‘എ​ന്റെ ഉ​മ്മ അ​ല്ലാ​ഹു​വി​ന്റെ വി​ളി​ക്കു​ത്ത​രം ന​ൽ​കി. അ​വ​രു​ടെ ഖ​ബ​റി​ടം വി​ശാ​ല​മാ​ക്കി കൊ​ടു​ക്കാ​ൻ പ്രാ​ർ​ത്ഥി​ക്ക​ണേ’​എ​ന്നാ​യി​രു​ന്നു.

തെ​ന്നാ​ട​ന്‍ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​ട​ക്കാ​ക്കു​ണ്ട് മൂ​ര്‍ക്ക​ന്‍ വീ​ട്ടി​ല്‍ ച​ക്കി. ശ്രീ​ധ​ര​ന് ഒ​ന്ന​ര വ​യ​സ്സു​ള്ള​പ്പോ​ള്‍ ച​ക്കി മ​രി​ച്ചു. അ​ട​ക്കം ക​ഴി​ഞ്ഞ് വീ​ട് സ​ങ്ക​ട​ക്ക​ട​ലി​ൽ മൂ​ക​മാ​യി നി​ല്‍ക്കു​മ്പോ​ഴാ​ണ് സു​ബൈ​ദ​യു​ടെ വ​ര​വ്. ശ്രീ​ധ​ര​നെ​യും ചേ​ച്ചി​മാ​രാ​യ പ​തി​നൊ​ന്നു​കാ​രി ര​മ​ണി​യെ​യും ആ​റു​വ​യ​സ്സു​കാ​രി ലീ​ല​യെ​യും കൂ​ട്ടി സു​ബൈ​ദ തെ​ന്നാ​ട​ന്‍ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. പി​ന്നീ​ട് മൂ​ന്നു പേ​രു​ടെ​യും വി​ലാ​സ​ത്തി​ലു​മു​ണ്ടാ​യി ആ ​മാ​റ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSreedharanKerala story
News Summary - Sreedharan says the real Kerala story is theirs
Next Story