Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightചോ​ർ​ന്നൊ​ലി​ക്കു​ന്ന...

ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ൾ കെ​ട്ടി​മേ​യാ​ൻ പൊ​ലീ​സ് സ​ഹാ​യം

text_fields
bookmark_border
ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ൾ കെ​ട്ടി​മേ​യാ​ൻ പൊ​ലീ​സ് സ​ഹാ​യം
cancel
camera_alt

ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ൾ കെ​ട്ടി​മേ​യാ​ൻ പൊ​ലീ​സ് സ​ഹാ​യം

കാ​ളി​കാ​വ്: ചോ​ക്കാ​ട് ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ളി​കാ​വ് പൊ​ലീ​സി​െൻറ സ​ഹാ​യം. നാ​ൽ​പ​ത് സെൻറ്​ കോ​ള​നി​യി​ലും ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ലു​മാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കു​ടി​ലി​ൽ ക​ഴി​യു​ന്ന 40 സെൻറ്​ കോ​ള​നി​യി​ലെ വെ​ള്ള​െൻറ വീ​ട് മേ​യു​ന്ന​തി​നും ചി​ങ്ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ബു​വി​െൻറ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന ഷെ​ഡ് മേ​യു​ന്ന​തി​നു​മു​ള്ള പോ​ളി​ത്തീ​ൻ ഷീ​റ്റു​ക​ളാ​ണ് പൊ​ലീ​സ് ന​ൽ​കി​യ​ത്.

ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ൽ ത​റ​വാ​ട്ട് വീ​ടി​നോ​ട് ചേ​ർ​ന്ന് ചു​ള്ളി​ക്ക​മ്പ് വെ​ച്ചു കെ​ട്ടി​യു​ണ്ടാ​ക്കി​യ ബാ​ബു​വി​െൻറ ഷെ​ഡ് മേ​യാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു. ഈ ​പ്ര​ശ്ന​ത്തി​നാ​ണ് പൊ​ലീ​സ് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. കോ​ള​നി​യി​ലെ മാ​ധ​ൻ കു​ട്ടി​യും ചാ​ത്തി​യും താ​മ​സി​ക്കു​ന്ന ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലാ​യ വീ​ടും സി.​ഐ ഹി​ദാ​യ​ത്തു​ല്ല​യും സം​ഘ​വും സ​ന്ദ​ർ​ശി​ച്ചു. ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യ വാ​ഗ്ദാ​ന​വും പൊ​ലീ​സ് ഇ​വ​ർ​ക്ക് ന​ൽ​കി.

നാ​ൽ​പ​ത് സെൻറ്​ കോ​ള​നി​യി​ലെ വെ​ള്ള​െൻറ ഓ​ട് മേ​ഞ്ഞ വീ​ട് ജീ​ർ​ണി​ച്ച നി​ല​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് കൊ​ണ്ട് മേ​ഞ്ഞാ​ണ് ഒാ​രോ വ​ർ​ഷ​വും മ​ഴ​ക്കാ​ലം ക​ഴി​ച്ചു​കൂ​ട്ടാ​റു​ള​ള​ത്. ഈ ​വ​ർ​ഷം എ​ന്തു ചെ​യ്യു​മെ​ന്ന് അ​റി​യാ​തെ നി​ൽ​ക്കു​മ്പോ​ഴാ​ണ് പൊ​ലീ​സ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. കാ​ളി​കാ​വ് സി.​ഐ ഹി​ദാ​യ​ത്തു​ല്ല മാ​മ്പ്ര സ​ഹാ​യം കൈ​മാ​റി. വാ​ർ​ഡ് മെം​ബ​ർ ഷാ​ഹി​ന ഗ​ഫൂ​ർ, എ​സ്.​ഐ മ​നോ​ജ്, സി.​പി.​ഒ. സ​ജീ​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housepolice
News Summary - Police assist in building houses
Next Story