അച്ഛനമ്മമാർ ട്രാക്കിലിറങ്ങി; കുട്ടികൾക്ക് ആവേശം
text_fieldsപാറൽ മമ്പാട്ടുമൂല ഹൈസ്കൂളിൽ രക്ഷിതാക്കൾക്കായി നടത്തിയ കായിക മത്സരത്തിൽനിന്ന്
കാളികാവ്: സ്കൂൾ കായികമേളയിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാനുള്ള അവസരമൊരുക്കി പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ.
രണ്ടു ദിവസങ്ങളിലായി നടന്നുവരുന്ന കായികമേളയുടെ സമാപന ദിവസമാണ് രക്ഷിതാക്കൾ ഓട്ടം, ചാട്ടം, ഷോട്ട്പുട്ട്, ഡിസ്ക്കസ് തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തത്. നേരത്തേ കലാമേളയിലും രക്ഷിതാക്കൾ പങ്കെടുത്തിരുന്നു. ഇരുപത്തഞ്ചോളം രക്ഷിതാക്കളാണ് കായികമേളയിൽ പങ്കെടുത്തത്.
രക്ഷിതാക്കളെ സ്കൂളുമായി കൂടുതൽ അടുപ്പിക്കാനും വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്താനുമാണ് ഇത്തരം പരിപാടികളെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പഠനകാലത്ത് ജില്ല-സംസ്ഥാനതലങ്ങളിൽ പങ്കെടുത്തവരും രക്ഷിതാക്കളിലുണ്ടായിരുന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങളും നൽകി. വേറിട്ട മത്സരം കാണാൻ വിദ്യാർഥികളും നാട്ടുകാരും മാനേജ്മെന്റ് പ്രതിനിധികളും എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

