Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ സമാന്തര ബാർ; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
വീട്ടിൽ സമാന്തര ബാർ; ഒരാൾ അറസ്​റ്റിൽ
cancel

കാളികാവ്: വീട്ടിൽ പ്രവർത്തിക്കുന്ന സമാന്തര ബാറിൽനിന്ന്​ ഏഴുലിറ്റർ മദ്യം കണ്ടെടുത്തു. ചോക്കാട് പരുത്തിപ്പെറ്റയിലെ ഏലച്ചോല ശിവദാസൻ എന്ന ഗോപിയെ (29) കാളികാവ് പൊലീസ് അറസ്​റ്റ്​ ചെയ്തു. ​പൊലീസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.

എസ്.ഐ അജിത് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്. പത്തുവർഷത്തോളമായി ഇവിടെ മദ്യവിൽപന നടന്നിരുന്നതായി പൊലീസ് പറഞ്ഞു. മഫ്ടിയിൽ എത്തിയ സംഘം ആവശ്യക്കാരെന്ന വ്യാജേനയാണ് തൊണ്ടി സഹിതം പ്രതിയെ വലയിലാക്കിയത്.

ചോക്കാടും പരിസരങ്ങളിലും മദ്യവും മയക്കുമരുന്നും വ്യാപകമായി വിൽപന നടത്തുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു. പ്രബേഷൻ എസ്.ഐ വിവേക്, എ.എസ്.ഐ ആബിദ്, സി.പി.ഒമാരായ ആഷിഫലി, പ്രിൻസ്, സുനില എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഞ്ചേരി കോടതി പ്രതിയെ 29വരെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story