ചെറിയൊരുകാറ്റടിച്ചാൽ മതി ഈ കൂരകൾ നിലം പൊത്താൻ
text_fieldsചോക്കാട് നാൽപത് സെൻറിലെ അപകടാവസ്ഥയിലായ വീടുകളിലൊന്ന്
കാളികാവ്: ചെറിയൊരുകാറ്റടിച്ചാൽ, നന്നായി മഴപെയ്താൽ തകർന്നുവീഴാറായിനിൽക്കുന്ന വീടുകൾ മലയോര ഗ്രാമവാസികൾക്ക് ദുരിതമാവുകയാണ്. ചോക്കാട് 40 സെൻറിലാണ് മേൽക്കൂര ദ്രവിച്ച് ഏതുസമയവും തകർന്നുവീഴാറായ വീടുകളുള്ളത്. വനഭാഗത്തോട് ചേർന്ന് വന്യമൃഗങ്ങൾക്കിടയിൽ ജീവിക്കുന്ന മലയോരകർഷകരുടേതാണ് ഈ വീടുകൾ.
പെടയന്താൾ വാർഡിലെ കെട്ടുങ്ങൽ ഭാഗത്ത് 81 പിന്നിട്ട മേരി ഇലവനാലിെൻറ വീടിെൻറ സ്ഥിതി ദയനീയമാണ്. മേൽക്കൂര പലയിടത്തും ജീർണിച്ചതിനാൽ മുളയുടെ തൂൺ നാട്ടി താങ്ങിനിർത്തിയിരിക്കുകയാണ്. തൂൺ തെന്നിപ്പോയാൽ വീട് വീണുപോവുമെന്നുറപ്പാണ്. ഇതിനടുത്തുള്ള മുട്ടുങ്ങൽ എൽസിയുടെ വീടും ജീർണിച്ചനിലയിലാണ്. മഴ ഇനിയും കനക്കരുതേ എന്നാണിവരുടെ പ്രാർഥന. ഇതടക്കം പ്രദേശത്തെ മിക്കവീടുകളും അപകടാവസ്ഥയിലായിട്ടും ലൈഫ് അടക്കമുള്ള പദ്ധതികളിൽ ഇവർക്ക് പുതിയ വീടിന് നടപടിയുണ്ടായിട്ടില്ല.