Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightഎസ്​​േറ്ററ്റ്​ റോഡ്​...

എസ്​​േറ്ററ്റ്​ റോഡ്​ അടക്കും: വൈകീട്ട്​ ആറ്​ കഴിഞ്ഞാൽ പുറത്തിറങ്ങാനാവാതെ എട്ട് കുടുംബങ്ങൾ

text_fields
bookmark_border
എസ്​​േറ്ററ്റ്​ റോഡ്​ അടക്കും: വൈകീട്ട്​ ആറ്​ കഴിഞ്ഞാൽ പുറത്തിറങ്ങാനാവാതെ എട്ട് കുടുംബങ്ങൾ
cancel

കാ​ളി​കാ​വ്: വൈ​കീ​ട്ട്​ ആ​റ്​ ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ എ​ട്ട് കു​ടും​ബ​ങ്ങ​ൾ. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ പു​ല്ല​ങ്കോ​ട് ക​ടി​ഞ്ചീ​രി​ക്കു​ന്ന് ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഈ ​കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ വീ​ടു​വെ​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മു​പ്പ​തി​ലേ​റെ വ​ർ​ഷ​മാ​യി. പു​ല്ല​ങ്കോ​ട് എ​സ്​​റ്റേ​റ്റ് റോ​ഡി​ലൂ​ടെ​യാ​ണ് ഇ​വ​രു​ടെ യാ​ത്ര. എ​ന്നാ​ൽ, വൈ​കീ​ട്ട്​ ആ​റ്​ ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ എ​സ്​​റ്റേ​റ്റി​െൻറ അ​നു​മ​തി വേ​ണം. ഗേ​റ്റ് പൂ​ട്ടി വാ​ച്ച്മാ​ൻ പോ​കു​ന്ന​തി​നാ​ലാ​ണ്​ ഇ​വ​ർ​ക്ക്​ വ​ഴി​യ​ട​യു​ന്ന​ത്.

എ​സ്​​റ്റേ​റ്റ് അ​ധി​കൃ​ത​ർ ഇ​വി​ടെ റോ​ഡി​ന്​ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ, ഇ​തി​നു​വേ​ണ്ടി ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​സ്​​റ്റേ​റ്റി​ന്​ ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത് ന​ൽ​ക​ണം. ഈ ​ക​ത്താ​ണ് ഇ​നി​യും ല​ഭി​ക്കാ​ത്ത​ത്. ക​ത്ത് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ക​മ്പ​നി സ്ഥ​ലം കൈ​മാ​റു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ് മൂ​ലം ഭ​ര​ണ​സ​മി​തി യോ​ഗം ചേ​രാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത്​ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalikavuRoad facilityestate road
Next Story