ഉദരംപൊയിൽ ചിറ സംരക്ഷിച്ച് മിനി ടൂറിസം പദ്ധതി നടപ്പാക്കണം
text_fieldsഉദരംപൊയിൽ-പെവുന്തറ കെട്ടുങ്ങൽ ചിറ
കാളികാവ്: കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉദരംപൊയിൽ, പെവുന്തറ ചിറ നവീകരിച്ച് മിനി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യം.
കാളികാവ്, ചോക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിലെ ഉദരംപൊയിൽ കെട്ടുങ്ങൽ ചിറ സംരക്ഷിക്കണമെന്നത് ഏറെക്കാലമായ ജനകീയ ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ച് ഒട്ടേറെ തവണ ക്ലബുകളും വ്യാപാരികളും മറ്റ് സന്നദ്ധ സംഘടനകളും അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, ഇതേവരേയായിട്ടും സംസ്ഥാന സർക്കാരോ ഗ്രാമ പഞ്ചായത്തോ നടപ്പാക്കിയിട്ടില്ല.
മനസ്സും ശരീരവും കുളിർത്ത് മടങ്ങാൻ ദൂരദിക്കിൽനിന്ന് പോലും നിരവധി പേരാണ് ഇവിടെ എത്തുന്നത്. ശരീരം കുളിർക്കാനും വെളളത്തിൽ നീരാടാനും എത്തുന്നവർ മണിക്കൂറുകളാണ് ഇവിടെ ചെലവഴിക്കുന്നത്. കാളികാവിൽ ചെറിയ പാർക്കോ ടൗൺ സ്ക്വയറോ ഒരുക്കുന്നതോടൊപ്പം കെട്ടുങ്ങൽ ചിറയിൽ ചെറിയ പെടൽ ബോട്ടുകളും ഒരുക്കാവുന്നതാണ്. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയെങ്കിലും ടൂറിസം പദ്ധതികൾ ഒരുക്കാൻ സർക്കാറുകളും പ്രാദേശിക ഭരണകൂടങ്ങളും തയാറായാൽ മേഖലക്ക് തന്നെ വലിയ വികസനക്കുതിപ്പ് ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

