'മാലിക്കി'ലെ ഹിറ്റ് ബി.ജി.എം പാടിയ ആ കൊച്ചുമിടുക്കി ഇവിടെയുണ്ട്
text_fieldsകാളികാവ്: ഇശൽ രാഗങ്ങൾ പെയ്തിറങ്ങുന്ന കൊച്ചുവീട്ടിൽനിന്ന് ഒരു സിനിമ പിന്നണി ഗായിക. കഴിഞ്ഞദിവസം റിലീസായ 'മാലിക്കി'ലെ ബി.ജി.എം ഗാനമായ 'റഹീമും അലീമും...' കോറസായി പാടിയാണ് ഹിദ പിന്നണി രംഗത്തെത്തിയത്. നാദിർഷ-ജയസൂര്യ ടീമിെൻറ സിനിമയിൽ ഒരു മുഴുവൻ പാട്ടും ഹിദ പാടിയിട്ടുണ്ട്. ചോക്കാട് പന്നിക്കോട്ടുമുണ്ട കോലോത്തുംതൊടിക സക്കീർ-റുക്സാന ദമ്പതികളുടെ വീട്ടിൽ മൂന്ന് കൊച്ചുഗായികമാരുണ്ട്. ഇതിനോടകം ഗാനാലാപന രംഗത്ത് ശ്രദ്ധേയരായ റിഫയും നിദയുമാണ് മറ്റു രണ്ടുപേർ.
സംഗീത സംവിധായകൻ ഹനീഫ മുടിക്കോടിെൻറ ഇടപെടലിലാണ് ഹിദക്ക് പിന്നണിഗാന രംഗത്ത് ചുവടുവെക്കാനായത്. സഹോദരിമായ റിഫയും നിദയും 'പട്ടുറുമാൽ' തുടങ്ങി ഒട്ടേറെ റിയാലിറ്റി ഷോകളിലും സ്കൂൾ കലാരംഗങ്ങളിലും പാടി പ്രശസ്തരാണ്. മമ്പാട്ടുമൂല ഗവ. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഹിദ. പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി അധ്യാപിക ദീപിക ടീച്ചർ ഹിദയുടെ സ്വരമാധുര്യം തിരിച്ചറിഞ്ഞ് പരിശീലനം നൽകിയതിലൂടെയാണ് ഈ മിടുക്കിയുടെ സംഗീതവഴി തുറന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

