മുളന്തണ്ടും പെൻസിലും ഉപയോഗിച്ച് ലിയ തീർത്തത് കരവിരുതിന്റെ ചിത്രലോകം
text_fieldsലിയാ റഹ്മാൻ , ലിയ വരച്ച ചിത്രങ്ങളിലൊന്ന്
മുളന്തണ്ടും പെൻസിലും ഉപയോഗിച്ച് ലിയാ റഹ്മാൻ വരച്ചുതീർത്തത് കരവിരുതിന്റെ ചിത്രലോകം. ആറു മാസം മുമ്പാണ് വരച്ചു തുടങ്ങിയത്.
ലോക്ഡൗൺ കാലത്ത് പിറവിയെടുത്ത ചിത്രകാരി അതിനിടെ വരച്ചുതീർത്തത് ആരുടെയും കണ്ണുടക്കുന്ന ജീവൽ ചിത്രങ്ങൾ. അഞ്ചച്ചവിടി ആലുങ്ങൽ മുജീബിന്റെയും സജ്നയുടെയും മകളാണ് ഈ പ്ലസ് വൺ വിദ്യാർഥി. ജീവൻതുടിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ മഹാത്മാഗാന്ധി മുതൽ പിണറായി വിജയൻ, മമ്മൂട്ടി തുടങ്ങിയവരുണ്ട്.
ചിത്രങ്ങൾക്ക് പുറമേ അറബിക് കാലിഗ്രഫി വരയിലും ആരെയും അത്ഭുതപ്പെടുത്തുന്ന രചനകളാണ് ശേഖരത്തിലുള്ളത്. കാലിഗ്രഫി രചനകൾക്കാണ് പ്രധാനമായും മുളന്തണ്ട് ഉപയോഗിക്കുന്നത്.

