ഭാഷാരക്തസാക്ഷി കുഞ്ഞിപ്പക്ക് കാളികാവിൽ സ്മാരകമായി
text_fieldsഭാഷാരക്തസാക്ഷി കുഞ്ഞിപ്പക്ക് മുസ്ലിം ലീഗ് കാളികാവിൽ നിർമിച്ച സ്മാരകം
കാളികാവ്: ഭാഷാരക്തസാക്ഷി കുഞ്ഞിപ്പക്ക് കാളികാവിൽ നിർമിക്കുന്ന സ്മാരക നിർമാണം പൂർത്തിയായി. ജനുവരി 17ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. കുഞ്ഞിപ്പയുടെ വീടിന് സമീപത്താണ് നാട്ടുകാരുടേയും പ്രവാസികളുടേയും സഹകരണത്തോടെ കാളികാവ് മുസ്ലിം ലീഗ് കമ്മിറ്റി സ്മാരകം ഒരുക്കിയത്. ഭാഷസമരത്തിലാണ് മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവർ പൊലീസ് വെടിയേറ്റ് മരിച്ചത്.
1980 ലെ ഇടതു സർക്കാർ അറബി ഉൾപ്പെടെയുള്ള ഭാഷകൾക്കെതിരെ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ മറവിൽ കൊണ്ട് വന്ന ഉത്തരവിൽ മൂന്ന് നിബന്ധനകൾ ഏർപ്പെടുത്തിയതിനെതിരെ 1980 ജൂലൈ 30ന് നടന്ന കലക്ടറേറ്റ് പിക്കറ്റിങ്ങിനിടെയായിരുന്നു സംഭവം. ഉദ്ഘാടന ചടങ്ങിൽ പി.കെ. കുഞ്ഞാ ലിക്കുട്ടി, തമിഴ്നാട് എം.പി. ഖാദർ മൊയ്തീൻ തുടങ്ങിയവർ പങ്കെടുക്കും.

