Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightവി​മാ​ന അ​പ​ക​ടം:...

വി​മാ​ന അ​പ​ക​ടം: കു​ഞ്ഞു​ങ്ങ​ള്‍ക്ക്​ ര​ക്ഷ​ക​രാ​യ​ത്​ ഈ ​നി​യ​മ​പാ​ല​ക​ര്‍

text_fields
bookmark_border
വി​മാ​ന അ​പ​ക​ടം: കു​ഞ്ഞു​ങ്ങ​ള്‍ക്ക്​ ര​ക്ഷ​ക​രാ​യ​ത്​ ഈ ​നി​യ​മ​പാ​ല​ക​ര്‍
cancel
camera_alt

സ​ജീ​ര്‍ മാ​ളി​യേ​ക്ക​ല്‍, അ​ഷ്‌​റ​ഫ​ലി ക​രു​വാ​ര​കു​ണ്ട്

കാ​ളി​കാ​വ്: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട സ​മ​യ​ത്ത്​ കു​രു​ന്നു​ക​ള്‍ക്ക് ര​ക്ഷ​യാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നാ​ടി​ന​ഭി​മാ​ന​മാ​യി.

മേ​ലാ​റ്റൂ​ര്‍ സ്‌​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ അ​ഷ്‌​റ​ഫ​ലി ക​രു​വാ​ര​കു​ണ്ടും സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ മാ​ളി​യേ​ക്ക​ലി​ലെ എം.​കെ. സ​ജീ​റു​മാ​ണ് ഇ​വ​ർ. പ്ര​വാ​സി​ക​ളെ ക്വാ​റ​ൻ​റീ​നി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് സു​ര​ക്ഷ ഒ​രു​ക്കാ​നാ​ണ് ര​ണ്ടു​പേ​രും ക​രി​പ്പൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ടി​ലെ​ത്തി​യ​ത്.

പ​ത്ത് മി​നി​റ്റു​ക​ള്‍ക്ക​ക​മാ​ണ് ദു​ര​ന്തം ഉ​ണ്ടാ​യ​ത്. നി​മി​ഷ​ങ്ങ​ള്‍ക്ക​കം ര​ണ്ടു​പേ​രും മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​മാ​ന​ത്തി​ന​ടു​ത്തേ​ക്ക് കു​തി​ച്ചു.

ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച​യി​ലും മ​ന​സ്സ്​ പ​ത​റാ​തെ ര​ണ്ട് കു​ട്ടി​ക​ളെ വാ​രി​യെ​ടു​ത്ത് ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ഉ​ട​ൻ കൊ​ണ്ടോ​ട്ടി ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്തി​ച്ചു. ഒ​രു​കു​ട്ടി​ക്ക് ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കാ​ലും ഒ​ടി​ഞ്ഞി​ട്ടു​ണ്ട്.

ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ ര​ണ്ട് കാ​ലു​ക​ളും ഒ​ടി​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രും ഇ​പ്പോ​ള്‍ ഹോം ​ക്വാ​റ​ൻ​റീ​നി​ലാ​ണ്.

Show Full Article
TAGS:air crash kerala flight accident karippur rescue police 
Next Story