20 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ വിനീതും രതീഷും
കാളികാവ്: ബിവറേജ് കോർപറേഷൻ ജീവനക്കാരുമായി കൈകോർത്ത് വിദേശമദ്യ വിൽപന. രണ്ടുപേർ കാളികാവ് പൊലീസിെൻറ പിടിയിലായി. കാളികാവ് മാളിയേക്കലിലെ വെള്ളപ്പൊയിൽ സ്വദേശികളായ വിനീത് വാഴക്കാടൻ (33), രതീഷ് തെക്കേവീട്ടിൽ (38)എന്നിവരാണ് പിടിയിലായത്. 40 കുപ്പികളിലായി 20 ലിറ്റർ മദ്യമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
ബിവറേജസ് വിൽപനശാലയിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മദ്യം ഇവർക്ക് ലഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് സി.ഐ ജ്യോതീന്ദ്രകുമാർ പറഞ്ഞു.
ശനിയാഴ്ച രാത്രി പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ നിലയിൽ പള്ളിശ്ശേരിയിൽ കണ്ട ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടത്തിയത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. എസ്.െഎമാരായ രമേഷ് ബാബു, അജിത് കുമാർ, സി.പി.ഒമാരായ വിനയൻ, പ്രിൻസ്, സുമേഷ്, ആശിഫലി, സുബ്രഹ്മണ്യൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

