Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightകാ​ളി​കാ​വ്​...

കാ​ളി​കാ​വ്​ സി.​എ​ഫ്.​എ​ൽ.​ടി.​സി പ്ര​വ​ർ​ത്ത​നം നിർത്തി

text_fields
bookmark_border
കാ​ളി​കാ​വ്​ സി.​എ​ഫ്.​എ​ൽ.​ടി.​സി പ്ര​വ​ർ​ത്ത​നം നിർത്തി
cancel
camera_alt

കാ​ളി​കാ​വ് അ​ൽ​സ​ഫ സി.എ​ഫ്.​എ​ൽ.​സി.​ടി​യി​ൽ സേ​വ​നം ചെ​യ്​​തി​രു​ന്ന ജീ​വ​ന​ക്കാ​ർ

കാ​ളി​കാ​വ്: രോ​ഗി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ കോ​വി​ഡ് ചി​കി​ത്സ​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ അ​ൽ​സ​ഫ ഫ​സ്​​റ്റ്്​​ലൈ​ൻ ട്രീ​റ്റ്മെൻറ്​ സെൻറ​റി​െൻറ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി കോ​വി​ഡ് ചി​കി​ത്സ​ക്ക് സ​ർ​ക്കാ​റി​ന് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ സ്ഥാ​പ​ന​മാ​ണ് അ​ൽ​സ​ഫ ആ​ശു​പ​ത്രി. ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ കാ​ഷ്വാ​ലി​റ്റി സം​വി​ധാ​ന​വും ഓ​ക്സി​ജ​ൻ ​െബ​ഡു​ക​ളും ഐ.​സി.​യു സം​വി​ധാ​ന​വും ഉ​ൾ​െ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, രോ​ഗി​ക​ൾ കു​റ​ഞ്ഞ​തോ​ടെ ചി​കി​ത്സ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കോ​വി​ഡ് രോ​ഗി​ക​ൾ നി​ല​മ്പൂ​ർ, മ​ഞ്ചേ​രി ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. ഇ​ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കും.

പ​ല​ർ​ക്കും ശ​മ്പ​ള കു​ടി​ശ്ശി​ക ല​ഭി​ക്കാ​നു​ണ്ട്. വൈ​ദ്യു​തി ചാ​ർ​ജ്, മെ​യ്ൻ​റ​ന​ൻ​സ് ചെ​ല​വു​ക​ൾ, ഭ​ക്ഷ​ണ​ത്തി​നാ​യി കു​ടും​ബ​ശ്രീ യൂ​നി​റ്റി​ന് ന​ൽ​കാ​നു​ള്ള തു​ക​യ​ട​ക്കം കൊ​ടു​ത്തു തീ​ർ​ക്കാ​ൻ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​നാ​യി​ട്ടി​ല്ല. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് പ​ണം ന​ൽ​കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalikavuCFLTC
News Summary - Kalikavu C. F. L.T.C. Stopped working
Next Story