Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightകാ​ട്ടു​പ​ന്നി...

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗുരുതര പ​രി​ക്ക്

text_fields
bookmark_border
കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗുരുതര പ​രി​ക്ക്
cancel
camera_alt

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ

പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്

കാ​ളി​കാ​വ്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ളി​കാ​വ് പെ​വു​ന്ത​റ​യി​ലെ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പൂ​വ്വ​ത്തി​ക്ക​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നാ​ണ് (38) ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​തി​രാ​വി​ലെ കു​ളി​ക്കാ​ൻ വീ​ടി​ന​ടു​ത്തു​ള്ള പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ല​ത് കാ​ലിെൻറ എ​ല്ല് പൊ​ട്ടു​ക​യും ഒ​രു ചാ​ണി​ലേ​റെ നീ​ള​ത്തി​ൽ കാ​ലിെൻറ മ​സി​ൽ അ​ട​ർ​ന്നു​പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കു​ത്തേ​റ്റ് വീ​ണ ഇ​യാ​ൾ എ​ണീ​റ്റ് നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വീ​ണി​ട​ത്ത്‌ കി​ട​ക്കു​ക​യാ​യി​രു​ന്നു.

പ​ന്നി വീ​ണ്ടും തി​രി​ഞ്ഞു​നി​ന്ന് ആ​ക്ര​മി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ഷ്റ​ഫി​ന് ജീ​വ​ൻ പോ​ലും ന​ഷ്​​ട​മാ​കു​മാ​യി​രു​ന്നു. കൂ​റ്റ​ൻ പ​ന്നി​യാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ നേ​രെ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കാ​യ​തി​നാ​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ൽ മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കി​ടെ പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal Attack
News Summary - Injury in wild boar attack
Next Story