വീടുപണി മുടങ്ങി: അന്തിയുറങ്ങാൻ ഇടമില്ലാതെ ദലിത് യുവതിയും കുടുംബവും
text_fieldsനിർമാണം പാതിവഴിയിലായ ലീലാമണിയുടെ വീട്
കാളികാവ്: വീടുപണി പാതിവഴിയിൽ നിലച്ചതോടെ അന്തിയുറങ്ങാൻ ഇടമില്ലാതെ ദലിത് യുവതിയും കുടുംബവും ദുരിതത്തിൽ. അടക്കാക്കുണ്ട് പട്ടാണി തരിശിൽ താമസിക്കുന്ന ചെമ്പത്തിയിൽ ലീലാമണിയാണ് ദുരിതത്തിലായത്. പ്രവൃത്തി ഏറ്റെടുത്തവർ പൂർത്തീകരിക്കാത്തതാണ് പ്രശ്നം. സംസ്ഥാന സർക്കാറിെൻറ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് അനുവദിച്ചിരുന്നു. തുടർന്ന് ചേരുകുളബിൽ അഞ്ച് സെൻറ് സ്ഥലത്ത് ലീലാമണി തറ നിർമിച്ചു. തുടർന്ന് പടവു നടത്തി ജനൽ, വാതിൽ എന്നിവ സ്ഥാപിച്ച് മെയിൻ സ്ലാബ് വാർക്കാൻ കരാർ നൽകിയിരുന്നു.
ഇതിലേക്കായി 2.38 ലക്ഷം രൂപ നൽകുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിൽ തറക്കുമുകളിൽ ജനലും കട്ടിലയും ഫിറ്റ് ചെയ്ത് ചുമർ പണി മാത്രം പൂർത്തിയാക്കി. ബാക്കി പ്രവൃത്തികൾ നടന്നില്ല.
ഇതുകാരണം ഒരു വർഷമായി പണി കഴിച്ച ചുമർ വെയിലും മഴയുംകൊണ്ട് ദ്രവിച്ച് ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. വിഷയത്തിൽ സി.പി.എം കാളികാവ് ലോക്കൽ കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

