Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightമലയോര ഹൈവേ;...

മലയോര ഹൈവേ; വഴിമുടക്കിയായി പോസ്റ്റ് ഓഫിസ് മതിൽ

text_fields
bookmark_border
wall
cancel
camera_alt

കാ​ളി​കാ​വ് ഹെ​ഡ് പോ​സ്റ്റോ​ഫിസിന്റെ തകർന്ന മ​തി​ൽ റോ​ഡി​ലേ​ക്ക്‌ വീ​ഴാ​തി​രി​ക്കാ​ൻ മ​രത്തിൽ കെ​ട്ടി​യ നിലയിൽ

കാ​ളി​കാ​വ്: ജ​ങ്ഷ​നി​ലെ പോ​സ്റ്റ് ഓ​ഫി​സ് മ​തി​ൽ പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തും റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത് മു​ട​ങ്ങി​യ​തും മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ത​ട​സ്സ​മാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​പാ​ൽ വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് സൗ​ക​ര്യം ചെ​യ്തു​ത​ര​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഒ​രു പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​തോ​ടെ ടൗ​ണി​ലെ അ​ഴു​ക്കു​ചാ​ൽ ഒ​രു ഭാ​ഗ​ത്ത് മാ​ത്ര​മാ​യി ചു​രു​ക്കു​ക​യാ​ണ്.

പോ​സ്റ്റ് ഓ​ഫി​സ് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

വി​ഷ​യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

കാ​ളി​കാ​വ് ജ​ങ്ഷ​നി​ലെ പോ​സ്റ്റ് ഓ​ഫി​സി​ന്റെ ത​ക​ർ​ന്നു​വീ​ഴാ​റാ​യ മ​തി​ൽ സ​മീ​പ​ത്തെ തേ​ക്ക് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. മ​ര​ത്തി​ൽ കെ​ട്ടി​യ ക​യ​ർ ദ്ര​വി​ച്ച്‌ തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. മ​തി​ലി​നോ​ട് ചേ​ർ​ന്ന മ​രം വ​ണ്ണം വെ​ച്ച് വ​ള​ർ​ന്ന​തോ​ടെ​യാ​ണ് മ​തി​ൽ ത​ക​ർ​ന്നു​തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മ​രം മു​റി​ക്കാ​ൻ ത​പാ​ൽ വ​കു​പ്പി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​ഭാ​ഗ​ത്ത് ജെ.​സി.​ബി​യോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളോ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാണ്.

റോ​ഡി​ലേ​ക്ക് ഇ​റ​ക്കി കെ​ട്ടി​യ മ​തി​ൽ പൊ​ളി​ക്കാ​തെ റോ​ഡ് വി​ക​സ​നം സാ​ധ്യ​വു​മ​ല്ല. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കി പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പോ​സ്റ്റ് ഓ​ഫി​സ് അ​ധി​കൃ​ത​രോ​ട് പ​ല ത​വ​ണ മ​തി​ൽ പൊ​ളി​ച്ചു​മാ​റ്റാ​നും മ​രം മു​റി​ക്കാ​നും അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ഒ​രു മ​റു​പ​ടി​യും ല​ഭി​​ച്ചി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Hill Area Highway- The post office wall stands troubled people
Next Story