Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂച്ചിക്കലിൽ വീട്ടിൽ മോഷണം; മൂന്നുപവൻ കവർന്നു

text_fields
bookmark_border
മൂച്ചിക്കലിൽ വീട്ടിൽ മോഷണം; മൂന്നുപവൻ കവർന്നു
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന മൂ​ച്ചി​ക്ക​ലി​ലെ വീ​ട്ടി​ൽ കാ​ളി​കാ​വ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കലിൽ വീട്ടിൽനിന്ന് ജനൽവഴി സ്വർണാഭരണങ്ങൾ മോഷണം പോയി. ചൊവ്വാഴ്ച പുലർച്ച പുല്ലാഞ്ചേരി ഹസ്സൻ മുസ്‍ലിയാരുടെ വീട്ടിലാണ് മോഷണം നടന്നത്.

മരുമകൾ ഇർഫാനയുടെ കാലിലെ ഒരു പാദസരവും കൂടെ കിടന്ന കുട്ടിയുടെ രണ്ടു പാദസരങ്ങളും മാലയുമാണ് മോഷണം പോയത്. മൂന്നു പവനോളം തൂക്കം വരും. ജനലിന്റെ കൊളുത്ത് പൊട്ടിച്ചാണ് മോഷണം.

സ്ഥലത്ത് വ്യാപകമായി മുളകുപൊടി വിതറിയിട്ടുണ്ട്. മൂച്ചിക്കൽ, പരിയങ്ങാട്, തട്ടാൻകുന്ന് ഭാഗങ്ങളിൽ മോഷണങ്ങൾ പതിവായിട്ടുണ്ട്. കാളികാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold Robbery in House
Next Story