കളിക്കളങ്ങിൽ വീണ്ടും ഫുട്ബാൾ ആരവം; പൂങ്ങോട് അഖിലേന്ത്യ സെവൻസിന് ഇന്ന് തുടക്കം
text_fieldsപൂങ്ങോട് ഫുട്ബാൾ ടൂർണമെന്റിനായി സജ്ജമായ സ്റ്റേഡിയം
കാളികാവ് (മലപ്പുറം): കോവിഡിന്റെ പിൻമാറ്റം നാടിനനുഗ്രഹമായി. മുടങ്ങിക്കിടന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാളിന് ശനിയാഴ്ച തുടക്കം. പതിനായിരത്തോളം പേർക്ക് ഒരേ സമയം കളി കാണാനുള്ള സൗകര്യത്തോടെ പൂങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് എസ്.എഫ്.എ സംസ്ഥാന പ്രസിഡന്റ് ലെനിൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം 19ന് തുടങ്ങാനിരുന്ന ടൂർണമെന്റ് കോവിഡിന്റെ മൂന്നാം തരംഗ വ്യാപനത്തിൽ നിർത്തിവെച്ചതായിരുന്നു.
പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബാൾ ക്ലബുള്ള പൂങ്ങോട് ഗ്രാമത്തിന് ഇക്കുറി ആദ്യമായാണ് ഒരു അഖിലേന്ത്യ സെവൻസ് ഫുട്ബാൾ നടത്താൻ കെ.എഫ്.എ അനുമതി നൽകിയത്. നാടിന്റെ താങ്ങും തണലുമായ ഒരുമ ചാരിറ്റബിൾ ട്രസ്റ്റിന് ധനസമാഹരണം നടത്താനാണ് ടൂർണമെന്റ് നടത്തുന്നത്.

