Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range റോഡരികിലെ അഞ്ച് ചക്കകൾ ഞെട്ടറ്റ് വീണു; ഒാേട്ടായുടെ മുകൾഭാഗം തകർന്നു
text_fieldsbookmark_border
കാളികാവ് (മലപ്പുറം): അഞ്ച് ചക്കകൾ ഒരുമിച്ച് വീണ് ഓട്ടോറിക്ഷയുടെ മുകൾ ഭാഗം തകർന്നു. തൊട്ടടുത്ത് നിന്നിരുന്ന വ്യാപാരി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാളികാവ് ജങ്ഷനിൽ കരുവാരകുണ്ട് റോഡിൽ ബീഫ് സ്റ്റാൾ നടത്തുന്ന പാലാടൻ മുജീബാണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ഏറെ തിരക്കുള്ള റോഡരികിലെ ഉയരമുള്ള പ്ലാവിൽനിന്ന് ചക്കകൾ ഞെട്ടറ്റ് ഒരുമിച്ച് താഴെ വീഴുകയായിരുന്നു. ചക്ക വീണ് തകർന്ന ഓട്ടോറിക്ഷ വർക്ക്ഷോപ്പിലേക്ക് മാറ്റി.
Next Story
