Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightചോ​ക്കാ​ട്ട് വാ​രി​യ​ൻ...

ചോ​ക്കാ​ട്ട് വാ​രി​യ​ൻ കു​ന്ന​ത്ത് സ്മാ​ര​കം: ജ​ന​കീ​യ ക​മ്മി​റ്റി​യാ​യി

text_fields
bookmark_border
ചോ​ക്കാ​ട്ട് വാ​രി​യ​ൻ കു​ന്ന​ത്ത് സ്മാ​ര​കം: ജ​ന​കീ​യ ക​മ്മി​റ്റി​യാ​യി
cancel
camera_alt

വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദാ​ജി സ്മാ​ര​ക നി​ർ​മാ​ണ ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗം ചോ​ക്കാ​ട്ട്

എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​ളി​കാ​വ്: വെ​ള്ള​പ്പ​ട്ടാ​ളം ച​തി​യി​ൽ വീ​ഴ്ത്തി പി​ടി​കൂ​ടി​യ ചോ​ക്കാ​ട്ട് ത​ന്നെ വാ​രി​യ​ൻ കു​ന്ന​ത്തി​ന് സ്മാ​ര​കം ഒ​രു​ക്കാ​ൻ ജ​ന​കീ​യ ക​മ്മി​റ്റി തീ​രു​മാ​നം. സ്മാ​ര​ക നി​ർ​മാ​ണ​ത്തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്തിെൻറ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ​സ​മി​തി രൂ​പ​വ​ത്ക​ര​ണ​വും അ​വ​ലോ​ക​ന യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. 1921ൽ ​ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം പി​ടി​ച്ച് കൊ​ണ്ട് പോ​യ മ​ഞ്ഞ​പ്പെ​ട്ടി​യി​ലെ വെ​ള്ള​യൂ​ർ മ​ഠ​ത്തി​ൽ ഗ​സ്സാ​ലി ഹാ​ജി​യു​ടെ ചെ​റു​മ​ക​ൻ വി.​എം. സി​ബി​ൻ ഗ​സാ​ലി സ്ഥ​ല​മെ​ടു​പ്പി​ലേ​ക്ക് 50,000 രൂ​പ സം​ഭാ​വ​ന ന​ൽ​കി.

വാ​രി​യ​ൻ​കു​ന്ന​ത്ത് സ്മാ​ര​കം പ​ണി​യാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി പ്രാ​ഥ​മി​ക​മാ​യി അ​ര​ക്കോ​ടി രൂ​പ നീ​ക്കി വെ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 50 സെൻറ് സ്ഥ​ലം ഉ​ദ​രം​പൊ​യി​ൽ സ്വ​ദേ​ശി മാ​ട്ട​റ നൗ​ഫ​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​മെ​ന്ന് ഏ​റ്റി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ കൂ​ടു​ത​ൽ സ്ഥ​ലം ക​ണ്ടെ​ത്തി അ​വി​ടെ ച​രി​ത്ര ഗ​വേ​ഷ​ക​ർ​ക്കും മ​റ്റും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്മാ​ര​കം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി.

പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ മൂ​ന്ന് ഏ​ക്ക​റി​ൽ കു​റ​യാ​ത്ത സ്ഥ​ലം ക​ണ്ടെ​ത്തി അ​തി​ൽ സ്മാ​ര​കം പ​ണി​യാ​നാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ചെ​യ​ർ​മാ​നാ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ഇ​സ്മാ​ഈ​ൽ മൂ​ത്തേ​ടം ക​ൺ​വീ​ന​റാ​യും, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​എ​ച്ച്. ഷൗ​ക്ക​ത്ത് ട്ര​ഷ​റ​റാ​യും ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. എം.​പി​മാ​രാ​യ രാ​ഹു​ൽ ഗാ​ന്ധി, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എ​ന്നി​വ​രും പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​ണ്.

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം എ.​പി. അ​നി​ൽ കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ഇ​സ്മ​യി​ൽ മൂ​ത്തേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ശ്രീ​ജ, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​എ​ച്ച്. ഷൗ​ക്ക​ത്ത്, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​കെ. ഗോ​പി, ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ഠ​ത്തി​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, എ​ൻ.​എ. ക​രീം, ഇ. ​പ​ത്മാ​ക്ഷ​ൻ, പി. ​ഖാ​ലി​ദ് മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചോ​ക്കാ​ട്, കാ​ളി​കാ​വ്, ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationChekkattu Wariyan kunnath
News Summary - Commemoration of Chekkattu Wariyan kunnath: Became a People's Committee
Next Story