വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; വൻ അപകടം ഒഴിവായി
text_fieldsകാളികാവ്: തെങ്ങ് ചതിച്ചു. തെങ്ങിൽ കയറി പുഴയിലേക്ക് ചാടാൻ റെഡിയായി നിന്ന യുവാക്കൾക്ക് മുന്നേ തെങ്ങ് പൊട്ടി വീണു. ആ വീഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാളികാവ് ഉദിരംപൊയിലിൽ കെട്ടുങ്ങൽ ചിറയിൽ കുളിക്കാനെത്തിയ ഏഴ് യുവാക്കളാണ് പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറിയത്. ചാടാൻ തയാറെടുക്കുന്നതിനിടെ തെങ്ങ് പൊട്ടി വീഴുകയായിരുന്നു. കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇവരെ കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്കില്ല. ദൂരസ്ഥലങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടത്തെ പ്രകൃതിമനോഹാരിത ആസ്വദിച്ച് കുളിക്കാനെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

