Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightചിങ്കക്കല്ല് ആദിവാസി...

ചിങ്കക്കല്ല് ആദിവാസി ഭവന പ്രശ്നം: പുതിയ വഴി തെളിയുന്നു

text_fields
bookmark_border
ചിങ്കക്കല്ല് ആദിവാസി ഭവന പ്രശ്നം: പുതിയ വഴി തെളിയുന്നു
cancel

കാ​ളി​കാ​വ്: ചോ​ക്കാ​ട് ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി.​എം ജ​ൻ​മാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വേ ആ​രം​ഭി​ച്ചു. വീ​ട്, കു​ടി​വെ​ള്ളം, റോ​ഡ് തു​ട​ങ്ങി പ​ത്തോ​ളം പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. 60 ശ​ത​മാ​നം കേ​ന്ദ്ര വി​ഹി​ത​വും 40 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വും ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കും. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ൽ വി​വ​ര​ശേ​ഖ​ര​ണ​വും സ​ർ​വേ​യും ന​ട​ന്ന​ത്.

കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ത​ങ്ക​മ്മു സ​ർ​വേ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​വ​ന നി​ർ​മാ​ണം, മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യം, കു​ടി​വെ​ള്ളം, റോ​ഡ് വി​ക​സ​നം, വൈ​ദ്യു​തി, മൊ​ബൈ​ൽ ക​ണ​ക്ടി​വി​റ്റി, പോ​ഷ​കാ​ഹാ​രം ല​ഭ്യ​മാ​ക്ക​ൽ, സു​സ്ഥി​ര ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, വാ​ട്ട​ർ അ​തോ​റി​റ്റി, കെ.​എ​സ്.​ഇ.​ബി തു​ട​ങ്ങി പ​ത്തോ​ളം വ​കു​പ്പു​ക​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​യി സ​ർ​വേ​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​നു​വ​രി പ​കു​തി​യോ​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ സ​ർ​വേ ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.

ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ.​പി. സി​റാ​ജു​ദ്ദീ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​വി. ശ്രീ​കു​മാ​ർ, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം ജി​ല്ല ഹെ​ഡ് ക്ല​ർ​ക്ക് ടി. ​കു​ഞ്ഞീ​തു​കു​ട്ടി എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal housing issue
News Summary - Chingakallu tribal housing issue: A new path emerges
Next Story