Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_right...

കാ​ത്തി​രി​പ്പി​ന​റു​തി; മു​ത്തം​ത​ണ്ട് പാ​ല​ത്തി​ന്റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് തു​ട​ങ്ങി

text_fields
bookmark_border
കാ​ത്തി​രി​പ്പി​ന​റു​തി; മു​ത്തം​ത​ണ്ട് പാ​ല​ത്തി​ന്റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് തു​ട​ങ്ങി
cancel
camera_alt

മു​ത്തം​ത​ണ്ട് പാ​ല​ത്തി​ന്റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് തു​ട​ങ്ങി​യ​പ്പോ​ൾ

കാ​ളി​കാ​വ്: പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​ന​റു​തി​യാ​യി മു​ത്തം ത​ണ്ട് പാ​ല​ത്തി​ന്റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് തു​ട​ങ്ങി. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ളി​കാ​വ്-​ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ച്ചൊ​ഴു​കു​ന്ന പ​രി​യ​ങ്ങാ​ട് പു​ഴ​യി​ൽ വെ​ന്തോ​ട​ൻ പ​ടി മു​ത്തം ത​ണ്ടി​ലാ​ണ് വി.​സി.​ബി കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ മാ​ളി​യേ​ക്ക​ൽ ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ർ​ക്ക് കാ​ളി​കാ​വ്- വ​ണ്ടൂ​ർ ഭാ​ഗ​ത്തേ​ക്ക് ദൂ​രം വ​ള​രെ ചു​രു​ങ്ങു​ക​യും വ​ര​ൾ​ച്ച​ക്ക് പ​രി​ഹാ​ര​മാ​വു​ക​യും ചെ​യ്യും. നേ​ര​ത്തെ ഇ​വി​ടെ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​മു​ണ്ടാ​യി​രു​ന്നു. 2019ലെ ​പ്ര​ള​യ​ത്തി​ൽ അ​ത് ഒ​ലി​ച്ചു​പോ​യി. അ​തോ​ടെ കാ​ൽ​ന​ട​യും പാ​ടെ മു​ട​ങ്ങി. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ര​ന്ത​ര ഇ​ട​പെ​ട​ൽ ല​ക്ഷ്യം ക​ണ്ടു.തു​ട​ർ​ന്ന് സ്ഥ​ലം പ​രി​ശോ​ധി​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു.

എ​ന്നാ​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടാ​ണ് പി​ന്നീ​ട് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. സ്ലാ​ബ് വാ​ർ​പ്പ് ക​ഴി​ഞ്ഞാ​ൽ അ​പ്രോ​ച്ച് റോ​ഡി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ക്കും. അ​ടു​ത്ത കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന്റെ മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തം തു​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bridge constructionMalappuram News
News Summary - Bridge construction
Next Story