Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightകാ​ട്ടു​പ​ന്നി...

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്

text_fields
bookmark_border
sirajuddheen
cancel
camera_alt

ചോ​ക്കാ​ട് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ സി​റാ​ജു​ദ്ദീ​ന്‍

കാ​ളി​കാ​വ്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ തൊ​ഴി​ലാ​ളി​യാ​യ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. മ​ഞ്ഞ​പ്പെ​ട്ടി വ​ട്ട​പ്പ​റ​മ്പി​ല്‍ സി​റാ​ജു​ദ്ദീ​നാ​ണ് (32) പ​രി​ക്കേ​റ്റ​ത്. മ​മ്പാ​ട്ടു​മൂ​ല- വ​ണ്ടൂ​ര്‍ റോ​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30ഒാ​ടെ മ​ഞ്ഞ​പ്പെ​ട്ടി വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ള്‍ സി​റാ​ജു​ദ്ദീ​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​ട്ടു​പ​ന്നി ഇ​ടി​ച്ച്​ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ തോ​ളെ​ല്ല്, ന​ട്ടെ​ല്ല് എ​ന്നി​വ​ക്ക് പൊ​ട്ട​ലും ത​ല​ക്ക് ക്ഷ​ത​വും സം​ഭ​വി​ച്ചു. തു​ട​ര്‍ന്ന് വ​ണ്ടൂ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി.

കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് ഉ​ള്‍പ്പെ​ടെ പ്ര​ദേ​ശ​ത്ത് കാ​ട്ടു​പന്നി​ക​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ല്ല​ക്കൊ​ടി​യി​ലെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യെ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackBike passenger injured
News Summary - bike passenger injured in wild boar attack
Next Story