കാളികാവിൽ വീണ്ടും തേനീച്ച ആക്രമണം; അഞ്ചുപേർക്ക് പരിക്ക്
text_fieldsകാളികാവ്: കാളികാവിൽ വീണ്ടും തേനീച്ച ആക്രമണമുണ്ടായി. വിദ്യാർഥികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പുറ്റമണ്ണ നമസ്കാര പള്ളിക്ക് സമീപമാണ് ആക്രമണമുണ്ടായത്.
ഇട്ടേപ്പാടൻ ആദിൽ (13), പുറ്റമണ്ണ പരുത്തിക്കുന്നൻ നൗഷാദിന്റെ മക്കളായ മുഹമ്മദ് നഹാൻ (ആറ്), മുഹമ്മദ് നിഹാൽ (12) എന്നീ വിദ്യാർഥിക്കും ആദിലിന്റെ മാതാപിതാക്കളായ മൊയ്തീൻ, ആസ്യ എന്നിവർക്കുമാണ് പരിക്കേറ്റത്.
ഇതിൽ രണ്ടു വിദ്യാർഥികളെ കാളികാവിലെ ആശുപത്രിയിലും മറ്റു മൂന്നുപേരെ വണ്ടൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് അരിമണൽ പാലത്തിനടുത്ത് അഞ്ചുപേർക്കും കേരളയിൽ നാലുപേർക്കും തേനീച്ച ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

