Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_right60ലേ​റെ രാ​ജ്യ​ങ്ങ​ൾ...

60ലേ​റെ രാ​ജ്യ​ങ്ങ​ൾ താ​ണ്ടി മ​ല​യോ​ര​ത്തി​ന്റെ ക​പ്പ​ലോ​ട്ട​ക്കാ​ര​ൻ

text_fields
bookmark_border
60ലേ​റെ രാ​ജ്യ​ങ്ങ​ൾ താ​ണ്ടി മ​ല​യോ​ര​ത്തി​ന്റെ ക​പ്പ​ലോ​ട്ട​ക്കാ​ര​ൻ
cancel
camera_alt

സി​റാ​ജു​ൽ മു​നീ​ർ

കാ​ളി​കാ​വ്: ക​ട​ലി​ന്റെ ഓ​ള​പ്പ​ര​പ്പു​ക​ളി​ലൂ​ടെ 17 വ​ർ​ഷ​മാ​യി ക​പ്പ​ലോ​ടി​ച്ച് മ​റൈ​ൻ സ​ർ​വി​സി​ൽ നാ​ടി​ന് അ​ഭി​മാ​ന​മാ​വു​ക​യാ​ണ് സി​റാ​ജു​ൽ മു​നീ​ർ. ജ​ർ​മ​നി​യി​ലെ ബ​ർ​ണാ​ൾ​ഡ് ഷൂ​ൾ​ട്ടോ എ​ന്ന ക​മ്പ​നി​യി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി ക്യാ​പ്റ്റ​ൻ പ​ദ​വി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സി​റാ​ജു​ൽ മു​നീ​ർ ഇ​തി​ന​കം അ​റു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​പ്പ​ലോ​ടി​ച്ച​ത്. കാ​ളി​കാ​വ് ചെ​ങ്കോ​ട്ടി​ലെ പെ​വു​ന്ത​റ വീ​രാ​ൻ​കു​ട്ടി-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സി​റാ​ജു​ൽ മു​നീ​റി​ന് ക​ട​ൽ എ​ന്നും വി​സ്മ​യ​ങ്ങ​ളു​ടെ സ്വ​പ്ന​ലോ​ക​മാ​യി​രു​ന്നു. പ്ല​സ്ടു പ​ഠ​ന​ശേ​ഷം പു​ണെ​യി​യി​ൽ ബി.​എ​സ്.​സി നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ് കോ​ഴ്സി​ന് ചേ​ർ​ന്ന സി​റാ​ജ് വൈ​കാ​തെ മ​റൈ​ൻ സ​ർ​വി​സി​ലെ​ത്തി. സെ​ക്ക​ന്റ് ഓ​ഫി​സ​ർ, തേ​ർ​ഡ് ഓ​ഫി​സ​ർ, ചീ​ഫ് ഓ​ഫി​സ​ർ, ക്യാ​പ്റ്റ​ൻ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സി​റാ​ജി​ന്റെ സ​ർ​വി​സ് ക​രി​യ​ർ. മൂ​ന്ന് വ​ർ​ഷ​മാ​യി ക്യാ​പ്റ്റ​ൻ പ​ദ​വി​യി​ലാ​ണ്.

പ​സ​ഫി​ക്കി​ന്റെ ആ​ഴ​ങ്ങ​ളി​ൽ മു​ങ്ങി​ത്താ​ഴ്ന്നും മ​രി​യാ​ന ട്ര​ഞ്ച് വ​ഴി​യു​മെ​ല്ലാം ഏ​റെ ത​വ​ണ ക​പ്പ​ലോ​ടി​ച്ച അ​നു​ഭ​വ​ങ്ങ​ൾ ശ​രി​ക്കും വി​സ്മ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് സി​റാ​ജു​ൽ മു​നീ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം, സോ​മാ​ലി​യ​ൻ തീ​ര​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തി​യു​ള്ള ക​പ്പ​ലോ​ട്ടം ഏ​റെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ പ്ര​ഫ​ഷ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഭാ​ര്യ നി​ഷാ​ന​ക്കും ര​ണ്ട് മ​ക്ക​ൾ​ക്കു​മൊ​പ്പം കു​ടും​ബ​സ​മേ​തം നാ​ട്ടി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് സി​റാ​ജു​ൽ മു​നീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmalayalamCoastcountries
News Summary - A sailor from the Malayalam coast who has sailed through more than 60 countries
Next Story