സ്വന്തമായി വാഹനമില്ലാത്തയാൾ എ.ഐ കാമറയിൽ കുരുങ്ങി
text_fieldsകാളികാവ്: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ എ.ഐ കാമറകൊണ്ടുള്ള പൊല്ലാപ്പ് തുടരുന്നു. ജീവിതത്തിൽ സ്വന്തമായി സ്കൂട്ടി വാങ്ങുകയൊ ഓടിക്കുകയൊ ചെയ്യാത്ത കാളികാവ് കറുത്തേനിയിലെ യുവാവിന് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് നോട്ടീസ് ലഭിച്ചു. കൊച്ചി കാക്കനാട് ഹൈവേയിലൂടെ വണ്ടി ഓടിച്ചതായാണ് നോട്ടീസിലുള്ളത്. കാളികാവ് കറുത്തേനിയിലെ പുള്ളിച്ചോല ഷാജിമോൻ എന്നയാൾക്കാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. 2023 ജൂൺ 17ന് രാത്രിയാണ് ഇതുവഴി മറ്റൊരാളെ ബാക്കിലിരുത്തി യാത്ര ചെയ്തതായി കാണിച്ചത്. ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ജീവിതത്തിൽ ഒരിക്കൽപോലും സ്കൂട്ടി ഓടിച്ചിട്ടില്ല. KL 10 E 5183 എന്ന നമ്പറിലുള്ള സ്കൂട്ടിയാണ് ഓടിച്ചതായി പറയുന്നത്. കേരളത്തിൽ പലയിടത്തായി എ.ഐ കാമറകളുടെ ഫോട്ടോകൾക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.
ഒരുമാസത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കാക്കനാട് എം.വി.ഡി ഓഫിസിലേക്ക് പരാതി മെയിൽ ചെയ്തിരിക്കുകയാണ് ഷാജിമോൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

