Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightവാ​ട്സ് ആ​പ്പി​ൽ ഒ​രു...

വാ​ട്സ് ആ​പ്പി​ൽ ഒ​രു മെ​സേ​ജ്;താ​മ​ര​ച്ച​ക്ക തൈ ​സൗ​ജ​ന്യ​മാ​യി വാ​ങ്ങാം

text_fields
bookmark_border
വാ​ട്സ് ആ​പ്പി​ൽ ഒ​രു മെ​സേ​ജ്;താ​മ​ര​ച്ച​ക്ക തൈ ​സൗ​ജ​ന്യ​മാ​യി വാ​ങ്ങാം
cancel
camera_alt

താ​മ​ര​ച്ച​ക്ക തൈ​ക​ളു​മാ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ

ഷ​റ​ഫു​ദ്ദീ​ൻ കാ​ളി​കാ​വും ശി​ഹാ​ബ് പ​റാ​ട്ടി​യും

കാ​ളി​കാ​വ്: അ​ന്യം നി​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന താ​മ​ര​ച്ച​ക്ക വ്യാ​പി​പ്പി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് പ​റാ​ട്ടി​യും ഷ​റ​ഫു​ദ്ദീ​ൻ കാ​ളി​കാ​വും. ചോ​ല​ച്ച​ക്ക, കു​ള്ള​ൻ ച​ക്ക, ഉ​ണ്ണി​ച​ക്ക, മ​ണി​ച്ച​ക്ക തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന താ​മ​ര​ച്ച​ക്ക​ക്ക് സാ​ധാ​ര​ണ ച​ക്ക​യേ​ക്കാ​ൾ രു​ചി വ​ള​രെ കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം താ​മ​ര​ച്ച​ക്ക​ക​ൾ വാ​ങ്ങി കു​രു മു​ള​പ്പി​ച്ച് തൈ​ക​ൾ കൂ​ട​ക​ളി​ലാ​ക്കി​യി​ട്ടി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​നു​ള്ള​ത്. ഇ​തി​ന​കം ത​ന്നെ ആ​വ​ശ്യ​ക്കാ​ർ​ക്ക് തൈ​ക​ൾ ന​ൽ​കി​ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ തൈ​ക​ൾ ന​ട്ടു മു​ള​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും.

പാ​ത​യോ​ര​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​നേ​കം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട് ഈ ​പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ. ന​ട്ടു​പി​ടി​പ്പി​ച്ച വൃ​ക്ഷ​ത്തൈ​ക​ളു​ടെ കൃ​ത്യ​മാ​യ സം​ര​ക്ഷ​ണം കൂ​ടി ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ച്ചു പി​ടി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്. അ​മ്പ​ല​ക്ക​ട​വ് എ​ൽ.​പി സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ഈ ​അ​വ​ധി​ക്കാ​ല​ത്ത് ആ​ദ്യ​പ​ടി​യാ​യി ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ശി​ഹാ​ബ് പ​റാ​ട്ടി കാ​ളി​കാ​വി​ൽ സോ​ഫ വ​ർ​ക്ക് തൊ​ഴി​ലാ​ളി​യാ​ണ്. അ​ധ്യാ​പ​ക​നും മോ​ട്ടി​വേ​ഷ​ൻ ട്രെ​യി​ന​റു​മാ​ണ് ഷ​റ​ഫു​ദ്ദീ​ൻ കാ​ളി​കാ​വ്. താ​മ​ര​ച്ച​ക്ക തൈ​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ 9961209677 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചാ​ൽ മ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp messagelotus seedlings trees
News Summary - A message on WhatsApp; you can buy lotus seedlings for free.
Next Story