Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightആക്രിസാധനങ്ങൾ...

ആക്രിസാധനങ്ങൾ കൂട്ടിച്ചേർത്ത് ബൈക്കുണ്ടാക്കി പത്താം ക്ലാസ് വിദ്യാർഥി

text_fields
bookmark_border
ആക്രിസാധനങ്ങൾ കൂട്ടിച്ചേർത്ത് ബൈക്കുണ്ടാക്കി പത്താം ക്ലാസ് വിദ്യാർഥി
cancel
camera_alt

ആ​മ​പ്പൊ​യി​ലി​ലെ അ​ശ്വി​ൻ രാ​ജ് സ്വ​യം വി​ക​സി​പ്പി​ച്ച ബൈ​ക്ക്. ഇൻസെറ്റിൽ അ​ശ്വി​ൻ രാ​ജ്

കാ​ളി​കാ​വ്: ആ​ക്രി​ക്ക​ട​യി​ൽ​നി​ന്ന്​ പെ​റു​ക്കി​യെ​ടു​ത്ത യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ചേ​ർ​ത്ത് പ​ത്താം ക്ലാ​സു​കാ​ര​ൻ നി​ർ​മി​ച്ച​ത് പെ​ട്രോ​ളി​ൽ ഓ​ടു​ന്ന ഒ​ന്നാ​ന്ത​രം ബൈ​ക്ക്. കു​ഞ്ഞു​ബു​ദ്ധി​യി​ൽ ഉ​ദി​ച്ച ആ​ശ​യം ക​ഠി​ന​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സാ​ധി​ച്ചെ​ടു​ത്ത ആ​വേ​ശ​ത്തി​ലാ​ണ് ആ​മ​പ്പൊ​യി​ലി​ന​ടു​ത്ത കു​റു​പ്പ​ത്ത് അ​ശ്വി​ൻ രാ​ജ്.

യ​ന്ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​രീ​തി ക​ണ്ടു​പ​ഠി​ച്ചി​രു​ന്ന അ​ശ്വി​ന് വേ​ണ്ട സൗ​ക​ര്യം പി​താ​വ് ഒ​രു​ക്കി​ക്കൊ​ടു​ത്തു. ഇ​തി​ലൂ​ടെ ആ​ദ്യം നി​ർ​മി​ച്ച​ത് ഒ​രു കാ​ടു​വെ​ട്ട് യ​ന്ത്ര​മാ​യി​രു​ന്നു. ആ​ക്രി​ക്ക​ട​യി​ൽ​നി​ന്ന്​ ല​ഭി​ച്ച യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ പ​ല​തും രൂ​പ​മാ​റ്റം വ​രു​ത്തി​യും മ​റ്റും ത​യാ​റാ​ക്കാ​ൻ ഒ​ട്ടേ​റെ ദി​വ​സ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ നി​ർ​മി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പ​ഴ​യ ബൈ​ക്കി​െൻറ ഉ​പേ​ക്ഷി​ച്ച എ​ൻ​ജി​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ഇ​രു​മ്പു​പൈ​പ്പു​ക​ൾ പാ​ക​ത്തി​ന് മു​റി​ച്ചെ​ടു​ത്ത് വെ​ൽ​ഡ് ചെ​യ്ത് ​െഫ്ര​യിം നി​ർ​മി​ച്ച​തും സ്വ​ന്തം നി​ല​യി​ലാ​ണ്. എ​ൻ​ജി​നി​ലേ​ക്കു​ള്ള പെ​ട്രോ​ൾ കു​പ്പി​യി​ൽ കെ​ട്ടി​ത്തൂ​ക്കി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ശ്വി​ൻ നി​ർ​മി​ച്ച​ത് കു​ഞ്ഞു വ​ണ്ടി​യാ​യ​തി​നാ​ൽ മ​റ്റു വ​ണ്ടി​ക​ളു​ടെ പെ​ട്രോ​ൾ ടാ​ങ്ക് ഘ​ടി​പ്പി​ക്കാ​ൻ വ​ലു​പ്പ​മി​ല്ല. ഇ​നി എ​ണ്ണ ടാ​ങ്ക് സ്വ​യം നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഹോ​ട്ട​ൽ ജോ​ലി​ക്കാ​ര​നാ​യ കു​റു​പ്പ​ൻ വീ​ട്ടി​ൽ ബാ​ബു​രാ​ജി​െൻറ​യും വി​ജി​ത​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikekalikavu
News Summary - 10th class student made a bike by combining useless accessories
Next Story