കാളികാവിൽ കഞ്ചാവ് വേട്ട: ബൈക്കിൽ കടത്തുന്നതിനിടെ യുവാവ് പിടിയിൽ
text_fieldsകാളികാവ്: അങ്ങാടിയിൽ ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയിൽ. അഞ്ചച്ചവിടി പൂച്ചപ്പൊയിലിലെ പുലത്ത് മുഹമ്മദ് റമീസിനെയാണ് (22) 1.195 കിലോ കഞ്ചാവുമായി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സുരക്ഷ നടപടികൾക്കിടെ നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് 5.30ഒാടെയാണ് സംഭവം. കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇയാൾ ചില്ലറ വിൽപനക്കാർക്ക് എത്തിക്കുന്നതിനിടെയാണ് പിടിയിലായത്. മുമ്പ് രണ്ട് മോഷണക്കേസിൽ പ്രതിയായ റമീസ് ഒരുകേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഇയാൾ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി.
ബൈക്ക് മോഷണമുൾെപ്പടെയുള്ള കേസിലാണ് നേരത്തേ പിടിയിലായത്. പരിശോധനക്ക് കാളികാവ് പൊലീസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ സി.കെ. നൗഷാദ്, പൊലീസുകാരായ പ്രിൻസ് രാരിഷ്, കെ.ടി. ആസിഫലി, രതീഷ്, സജീവൻ എന്നിവർ നേതൃത്വം നൽകി.
